നാഷണല്‍ മീറ്റ് ജേതാവിനെയും കലോത്സവ വിജയികളെയും അനുമോദിച്ചു
Posted on: 04 Feb 2012
ഇരവിപേരൂര്‍: സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ മീറ്റ് വിജയിയായ അജിത് ഇട്ടി വര്‍ഗീസിനും സംസ്ഥാന കലോത്സവ വിജയികള്‍ക്കും അനുമോദനം നല്‍കി.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ.ജി. നായര്‍ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ഉമ്മന്‍ പൗലോസ് അധ്യക്ഷത വഹിച്ചു.
റവ: തോമസ് റമ്പാന്‍, സ്‌കൂള്‍ മാനേജര്‍ പ്രൊഫ. റ്റി.സി. ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ്, പി.ആര്‍.ഡി.എസ്. ജനറല്‍ സെക്രട്ടറി ദേവകുമാര്‍, ബ്ലോക്ക് മെമ്പര്‍ മോളി മാത്യു, പഞ്ചായത്തംഗം വിജയന്‍ ബാബു, പ്രിന്‍സിപ്പല്‍ അന്നമ്മ രഞ്ജിനി ചെറിയാന്‍, ഹെഡ്മിസ്ര്ടസ് ചേച്ചാ ജോണ്‍, സാബു ഏബ്രഹാം, ബഞ്ചമിന്‍, മാസ്റ്റര്‍ അരവിന്ദ്, ഷിനു എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയത് ശങ്കര്‍ദാസ്, ജറിന്‍ സജി എന്നീ കുട്ടികളാണ്.