അന്വേഷണം നടത്തണം

Posted on: 04 Feb 2012



പത്തനംതിട്ട: കാഞ്ഞീറ്റുകര ദേവീവിലാസം ഹരിജന്‍ സംഘത്തിന്റെയും സംഘം വക എല്‍.പി. സ്‌കൂളിന്റെയും പ്രവര്‍ത്തനത്തില്‍ പത്തു ലക്ഷത്തില്‍പരം രൂപയുടെ ക്രമക്കേടും തട്ടിപ്പും നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും കാഞ്ഞീറ്റുകര ദേവീവിലാസം ഹരിജന്‍ സംഘം പ്രസിഡന്റ് കെ.കെ. അശോകന്‍, സെക്രട്ടറി സി.കെ. കുട്ടപ്പന്‍, വൈസ്​പ്രസിഡന്റ് സി.എ. കുട്ടന്‍, ജോ. സെക്രട്ടറി ജി. ബാലന്‍, ഖജാന്‍ജി സി.ഒ. രാജപ്പന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

1995 ജൂണ്‍ 18ന് പൊതുയോഗം നടത്തുമ്പോള്‍ നീക്കിയിരിപ്പുണ്ടായിരുന്ന പതിനായിരം രൂപയും അധ്യാപക നിയമനത്തിന് ലഭിച്ച 2.40 ലക്ഷം രൂപയും, മറ്റിനങ്ങളില്‍ കിട്ടിയ തുകയും ബാങ്കില്‍ നിക്ഷേപിക്കാതെ ഇവര്‍ അപഹരിച്ചെടുത്തതായി പുതിയ ഭാരവാഹികള്‍ ആരോപിച്ചു.

More News from Pathanamthitta