പുത്തന്‍കാവുമല ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം
Posted on: 04 Feb 2012
വള്ളംകുളം: പുത്തന്‍കാവുമല മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 11 മുതല്‍ 20 വരെ നടക്കും.
വൈകീട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരി കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിക്കും. 12 മുതല്‍ 16 വരെ വിവിധ കരകളിലേക്ക് രാവിലെ 9ന് പറയ്‌ക്കെഴുന്നള്ളിപ്പ്.
17ന് രാത്രി 8.30ന് നൃത്തനാടകം 'ദേവഗായകന്‍'. 18ന് 11ന് ഉത്സവബലി, വൈകീട്ട് 5ന് കാഴ്ചശ്രീബലി, തുടര്‍ന്ന് സേവ, രാത്രി 8.30ന് നാടകം.
പള്ളിവേട്ട ദിനമായ 19ന് രാത്രി 8ന് കാവടിവിളക്ക് തിരുവാമനപുരം ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. 11ന് പള്ളിവേട്ട. ആറാട്ട് ദിനമായ 20ന് രാവിലെ 9ന് തോട്ടപ്പുഴ കാണിക്കമണ്ഡപത്തില്‍നിന്ന് കാവടിയാട്ടം. വൈകീട്ട് 7ന് ആറാട്ട്‌വരവ്. രാത്രി നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍.