ഓതറ ക്ഷേത്രത്തില്‍ ഓപ്പണ്‍ ഓഡിറ്റോറിയവും ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്തു

Posted on: 04 Feb 2012



ഓതറ: പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുതിയതായി പണികഴിപ്പിച്ച ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെയും ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു.

എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.എസ്. പ്രഭാകരന്‍പിള്ള അധ്യക്ഷതവഹിച്ചു. ക്ഷേത്ര വെബ്‌സൈറ്റ് അഡ്വ. കെ. ശിവദാസന്‍നായര്‍ ഉദ്ഘാടനംചെയ്തു.

ഓഫീസ് മന്ദിരം നിര്‍മിച്ചു നല്‍കിയ രാജേഷ് കളിയ്ക്കമലയിനെ മന്ത്രി ആദരിച്ചു. ഡി. വിജയകുമാര്‍, രവീന്ദ്രനാഥപ്പണിക്കര്‍, സുരേഷ് ഓതറ, ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

More News from Pathanamthitta