കുംഭസംക്രമ ഉത്സവം
Posted on: 04 Feb 2012
കോഴഞ്ചേരി: കടപ്ര-തട്ടക്കാട് മലനട മഹാക്ഷേത്രത്തിലെ കുംഭസംക്രമ ഉത്സവം ഫിബ്രവരി 6 മുതല്‍ 15 വരെ നടക്കും. 6ന് തിങ്കളാഴ്ച രാവിലെ 9നും 10 നും ഇടയ്ക്ക് കൊടിയേറ്റ്. ദിവസവും രാവിലെ 7ന് ഭാഗവത പാരായണം, 12.30ന് അന്നദാനം, രാത്രി 10 മുതല്‍ കലാപരിപാടികള്‍ എന്നിവ നടക്കും. വ്യാഴാഴ്ച രാത്രി 8ന് കുത്തിയോട്ട ചുവടുകള്‍, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് സമൂഹസദ്യ. വൈകീട്ട് അഞ്ചിന് സര്‍വ്വൈശ്വര്യപൂജ. ഞായറാഴ്ച രാവിലെ ഏഴിന് അവഭൃഥസ്‌നാന ഘോഷയാത്ര.
14 ചൊവ്വാഴ്ച രാവിലെ 8.45ന് പൊങ്കാല ഉത്സവം. സിനിമാതാരം ശോഭാ മോഹന്‍ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 8ന് നവകം, ശ്രീഭൂതബലി, മൂന്നിന് ഘോഷയാത്ര, 16ന് പുലര്‍ച്ചെ 3.30ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.