പാലിയേക്കര ക്ഷേത്രത്തില്‍ തൈപ്പൂയം

Posted on: 04 Feb 2012



തിരുവല്ല: പാലിയേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവം 6, 7 തിയ്യതികളില്‍ നടക്കും.

6ന് രാത്രി 7ന് ഹിഡുംബന്‍പൂജ, 7.15ന് കാവടി വിളക്ക്, അഗ്‌നിക്കാവടി. 7-ാം തിയ്യതി 8.30ന് തിരുവാറ്റ ക്ഷേത്രത്തില്‍നിന്ന് കാവടിയാട്ടം, രാത്രി 7.30ന് സേവ, 10.30ന് ആലപ്പുഴ റേബാന്റെ ഗാനമേള. ഉപദേശക സമിതി പ്രസിഡന്റ് എസ്.എസ്. സുരേന്ദ്രകുമാര്‍, സെക്രട്ടറി ശിവശങ്കരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

More News from Pathanamthitta