തിരുവാതിര ഉല്‍സവം
Posted on: 04 Feb 2012
വെച്ചൂച്ചിറ: പരുവ മഹാദേവക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഫിബ്രവരി 4 ശനിയാഴ്ച ആറാട്ടോടുകൂടി സമാപിക്കും. 9.30ന് ആറാട്ടു കലശപൂജ, 3.30ന് ആറാട്ട് ബലി, വൈകീട്ട് 5ന് മണ്ണടിശ്ശാല എന്‍.എസ്.എസ്. കരയോഗാങ്കണത്തില്‍ നിന്ന് ഘോഷയാത്ര, രാത്രി 7ന് ആറാട്ട് എന്നിവ ഉണ്ടായിരിക്കും.
രാത്രി 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം റവന്യുവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തും. കവയിത്രി ഡോ. ജെ. പ്രമീളാദേവി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്‍.ജി. ഉണ്ണിക്കൃഷ്ണന്‍, ദോഹ-ഖത്തര്‍ ഇന്‍കാസ് അഡൈ്വസറി കൗണ്‍സില്‍ അംഗം ജി. ബാലഗോപാലന്‍ നായര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി 10 ന് കൊച്ചിന്‍ ഹരിശ്രീയുടെ ഗാനമേള ഉണ്ടായിരിക്കും.