ചലച്ചിത്രമേള തുടങ്ങി

Posted on: 04 Feb 2012



റാന്നി: റാന്നി ഫാസിന്റെ രണ്ടാമത് ചലച്ചിത്രമേള റാന്നി പി.ജെ.ടി. ഹാളില്‍ ആരംഭിച്ചു. രാജു ഏബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫാസ് (എഫ്.എഫ്.എ.എസ്) പ്രസിഡന്റ് ഫാ. മാത്യൂസ് വാഴക്കുന്നം അധ്യക്ഷത വഹിച്ചു. അനി വലിയകാലായില്‍, ബി. സുരേഷ്, അഡ്വ. ബിന്ദു വളയനാട്ട് എന്നിവര്‍ പ്രസംഗിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ റാന്നി സ്വദേശി കെ.എസ്. വിനോദിനെ സമ്മേളനത്തിന്‍ ആദരിച്ചു.

മോഡേണ്‍ ടൈംസ്, വൈറ്റ് ബലൂണ്‍, ഇന്‍ഡോര്‍, ഇറിവേഴ്‌സിബിള്‍, ആദാമിന്റെ മകന്‍ അബു എന്നീചിത്രങ്ങള്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു.

ശനിയാഴ്ച 10ന് ത്രി-ജി ദി തേര്‍ഡ് ജനറേഷന്‍, 10.15ന് ഭേരി, 12.05ന് തകരച്ചെണ്ട, 2ന് വാട്ട് ഈഫ്. 2.10ന് ഉള്‍ക്കടല്‍, 7.10ന് സ്‌മോള്‍ ഗോഡ്‌സ്, 7.15ന് ഡാം 999 എന്നിവ പ്രദര്‍ശിപ്പിക്കും. വിവിധ കലാകാരന്മാരെ വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആദരിക്കും.

Tags:    . Kerala. കേരളം

More News from Pathanamthitta