ലയണ്‍സ് കമ്യൂണിറ്റി മാര്യേജിലൂടെ 30 പേര്‍ക്ക് മംഗല്യഭാഗ്യം

Posted on: 04 Feb 2012




കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട്‌സ് 324 ഇ3 യുടെ ആഭിമുഖ്യത്തില്‍ ആദ്യഘട്ടമായി 30 പേര്‍ക്ക് മംഗല്യഭാഗ്യം.

വിവിധ ക്ലബുകള്‍ വഴിയാണ് ഡിസ്ട്രിക്ടിന്റെ പ്രധാന പ്രോജക്ടായ കമ്യൂണിറ്റി മാര്യേജ് നടത്തിയത്. റീജിയണ്‍ 8, 9, 10 ന്റെ ആഭിമുഖ്യത്തില്‍ പാലാ ലയണ്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ 30 ദമ്പതിമാര്‍ക്ക് ഡിസ്ട്രിക്ടിന്റെ പാരിതോഷികം ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് വിതരണം ചെയ്തു.

ആദ്യഘട്ടമായി 21 ലക്ഷം രൂപ വിവിധ ക്ലബുകള്‍ ഈ പ്രോജക്ടിനായി ചെലവഴിച്ചു. ഈ വര്‍ഷം 100 വിവാഹങ്ങള്‍ നടത്തുന്നതിനാണ് ഡിസ്ട്രിക്ട് ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എന്‍. ധര്‍മരാജന്‍, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമസ് ജോസ്, ഭാരവാഹികളായ ജോര്‍ജ് ചെറിയാന്‍, ഡോ. ജോര്‍ജ് മാത്യു, വക്കച്ചന്‍ മറ്റത്തില്‍ എക്‌സ് എംപി, ജോയി തോമസ്, ജോര്‍ജുകുട്ടി മാത്യു, എന്‍.എന്‍.പി. നായര്‍, ബിനു ജോര്‍ജ്, വി.വി. സെബാസ്റ്റ്യന്‍, ഡോ. ആന്റണി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

More News from Pathanamthitta