ആറന്മുള വിമാനത്താവളം : ഡീ-നോട്ടിഫിക്കേഷന്‍ ശിപാര്‍ശ പ്രസിദ്ധപ്പെടുത്തി

Posted on: 04 Feb 2012



ആറന്മുള:വിമാനത്താവളത്തിന്റെ സംരംഭകരായ കെ. ജി. എസ് ഗ്രൂപ്പിന്റെ കൈവശമില്ലാത്തതും വിജ്ഞാപനം വഴി വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ടതുമായ ഭൂമി വ്യവസായ മേഖലയില്‍നിന്ന് ഒഴിവാക്കുന്നതിനായി ഡീ-നോട്ടിഫൈ ചെയ്യുന്നതിനുള്ള ശിപാര്‍ശ ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു.

കളക്ടറേറ്റ്, കോഴഞ്ചേരി താലൂക്കോഫീസ്, അടൂര്‍ ആര്‍ഡിഒ ഓഫീസ്, ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസുകളില്‍ പട്ടിക പരിശോധിക്കാം. ആക്ഷേപം ഉള്ളവര്‍ അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.

More News from Pathanamthitta