പെന്‍ഷനേഴ്‌സ് യൂണിയന്‍

Posted on: 04 Feb 2012



കീരുകുഴി:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തളം തെക്കേക്കര യൂണിറ്റ് വാര്‍ഷികം ബ്ലോക്ക് പഞ്ചായത്തംഗം ബി.പ്രസാദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ജി.ഭാസ്‌ക്കരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികള്‍: എന്‍.ജി. ഭാസ്‌ക്കരക്കുറുപ്പ് (പ്രസി.), എസ്.നാരായണന്‍, വര്‍ഗ്ഗീസ് ഗീവര്‍ഗ്ഗീസ് (വൈ.പ്രസി.), എ.ഗോപിനാഥന്‍ നായര്‍(സെക്ര.),സി.രാമചന്ദ്രന്‍ നായര്‍, എന്‍.കൃഷ്ണനുണ്ണിത്താന്‍ (ജോ.സെക്ര.), കെ.പരമേശ്വരക്കുറുപ്പ് (ട്രഷ.).

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തുമ്പമണ്‍ യൂണിറ്റ് വാര്‍ഷികം ഡോ.കെ.പി.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ കെ.ജി.ദാനിയേല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഡോ.പി.ജി.ജോര്‍ജ്, കെ.എം.തോമസ് ജില്ലാ കമ്മിറ്റിയംഗം എന്‍.ഗോവിന്ദന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: പി.സി.ബഹന്നാന്‍ (പ്രസി.), എം.ജെ.സാംകുട്ടി (സെക്ര.), പി.എന്‍.അപ്പുക്കുട്ടന്‍ നായര്‍ (ട്രഷ.).

More News from Pathanamthitta