സുഹൃദ്‌സംഗമം
Posted on: 04 Feb 2012
സീതത്തോട്:സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചിറ്റാര്‍ ശാഖയുടെ ആറാമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇടപാടുകാരുടെ സുഹൃദ് സംഗമം നടത്തി. ബാങ്ക് റീജണല്‍ മാനേജര്‍ എസ്. രാജീവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോമളം അനിരുദ്ധന്‍, എ. ബഷീര്‍, പി. രാജു, മുഹമ്മദ് ഹനീഫ, കെ.എസ്. ഇബ്രാഹിം, ഇ. പ്രകാശ്, ജോര്‍ജ് തോമസ്, കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ വി.ടി. സദാനന്ദന്‍ സ്വാഗതവും പി. പ്രഭാത്കുമാര്‍ നന്ദിയുംപറഞ്ഞു.