പ്രവാസി ബോര്‍ഡ് ഓഫീസ് സ്ഥാപിക്കണം

Posted on: 04 Feb 2012



പത്തനംതിട്ട: പ്രവാസികളുടെ ക്ഷേമത്തിനായി ജില്ലയില്‍ പ്രവാസി ബോര്‍ഡിന്റെ ഓഫീസ് സ്ഥാപിക്കണമെന്ന് കേരളാ പ്രവാസി ലീഗ് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഇ. അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ടി.എം. ഹമീദ്, സുലൈമാന്‍, അബ്ദുള്‍ ഹക്കിം അടൂര്‍, മീരാണ്ണന്‍ മീര, ആര്‍.എം. ജമാല്‍, പാടം ഇബ്രാഹിംകുട്ടി, അബ്ദുള്‍ മുത്തലിഫ്, ചിന്നത് വെള്ളമീരാന്‍, എന്‍.എ. നൈസാം, സഗീര്‍, നിസാര്‍, നൂര്‍മഹല്‍, സുനില്‍ വള്ളംകുളം, അടൂര്‍ നൗഷാദ്, മുഹിമാന്‍ മൗലവി, പി.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: നിസാര്‍ നൂര്‍മഹല്‍ (പ്രസി.), അബ്ദുള്‍ഹക്കിം അടൂര്‍, സലിംഖാന്‍ ഹാജി, നെജീബ് കെ.എച്ച്., മീരാ സാഹിബ് (വൈ.പ്രസി.). പി.വി. മുഹമ്മദ് (ജന.സെക്ര.) സുനില്‍ വള്ളംകുളം, കെ. കമറുദ്ദീന്‍, നൗഷാദ്ഖാന്‍ (സെക്ര.) ടി.എം. സുലൈമാന്‍ (ട്രഷ.).

More News from Pathanamthitta