ഇ.വി കലാമണ്ഡലം സര്‍ഗോല്‍സവം

Posted on: 04 Feb 2012



പത്തനംതിട്ട: അടൂര്‍ ഇ.വി കലാമണ്ഡലം സര്‍ഗോല്‍സവം ഫിബ്രവരി 19ന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ നടക്കും. സംഗീതം, നൃത്തം എന്നീവിഭാഗത്തിലായി നടക്കുന്ന കലാപരിപാടി കളക്ടര്‍ പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍ തോമസ്സ്, ചെയര്‍മാന്‍ കെ.കെ രവീന്ദ്രനാഥ്, ജനറല്‍ കണ്‍വീനര്‍ മാന്നാനം ബി.വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.

ഗ്രാന്റ് ഫിനാലെയിലെ മത്സരത്തിലെ വിജയികള്‍ക്ക് 20,000, 10,000 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡും ശില്പവും സമ്മാനിക്കും.

More News from Pathanamthitta