സരസമ്മ
എടത്വ: നൂറ്റെട്ടിന്‍ചിറയില്‍ പരേതനായ ശ്രീധരന്റെ ഭാര്യ സരസമ്മ(67)അന്തരിച്ചു. മക്കള്‍: ഓമനക്കുട്ടന്‍, സാബു. മരുമക്കള്‍: ഷീജ, സലിമോള്‍. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് എടത്വ 12-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ ശ്മശാനത്തില്‍.
അപകടത്തിനുശേഷം ആറ്റില്‍ ചാടിയ
ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
പന്തളം: വാഹനാപകടത്തിനുശേഷം അച്ചന്‍കോവിലാറ്റില്‍ ചാടി കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. കുടശ്ശനാട് പാലത്തുംവിളയില്‍ ചാക്കോ വര്‍ഗീസി(55)ന്റെ മൃതദേഹമാണ് കുളനട, കെപ്പുഴ പടിഞ്ഞാറ് ലാവണ്ണുകടവിനു സമീപം കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ചാക്കോ വര്‍ഗീസ് പന്തളം വലിയ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയത്. ഉച്ചയ്ക്ക് 2.30ന് പന്തളം -പത്തനംതിട്ട റോഡില്‍ കടയ്ക്കാട് ദേവിക്ഷേത്ര കവലയ്ക്കുസമീപംവച്ച് ചാക്കോ ഓടിച്ചിരുന്ന കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്നിരുന്നു. കാറിന്റെ മുന്‍ഭാഗത്തും കേടുപാടുണ്ടായി. അതിനുശേഷമാണ് മൂന്നരയോടെ വലിയ പാലത്തില്‍ നിന്ന് ആറ്റിലേക്ക് എടുത്തുചാടിയത്. വസ്ത്രങ്ങളും ചെരുപ്പും പാലത്തില്‍ കണ്ടാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ബന്ധുക്കള്‍ ഇത് തിരിച്ചറിഞ്ഞതോടെ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയും തിരഞ്ഞിട്ടും ആളിനെ കണ്ടെത്താതായതോടെ തിരച്ചില്‍ മതിയാക്കി.
തിങ്കളാഴ്ചയോടെ ആറ്റില്‍ ആള്‍ ചാടിയിട്ടില്ലെന്ന അഭ്യൂഹവും പരന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. റോസമ്മയാണ് ചാക്കോ വര്‍ഗീസിന്റെ ഭാര്യ. മക്കള്‍: റീന, റിനു
സദാശിവന്‍നായര്‍
കോന്നി:തെങ്ങുക്കാവ് ഒറ്റപ്ലാവുനില്‍ക്കുന്നതില്‍ സദാശിവന്‍നായര്‍(58)അന്തരിച്ചു. ഭാര്യ:ജലജാമണി. മക്കള്‍:അഭിലാഷ് എസ്.നായര്‍, അഭിഷേക് എസ്.നായര്‍, അഞ്ജു എസ്.നായര്‍. മരുമകള്‍:അത്രജ്, ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പില്‍
തോമസ് മാത്യു
ഓമല്ലൂര്‍:റിട്ട.പോസ്റ്റ് മാസ്റ്റര്‍ ഓമല്ലൂര്‍ വിളവിനാല്‍ കളയ്ക്കാട്ടേത്ത് തോമസ് മാത്യു (ഷാജി -55) അന്തരിച്ചു. ഭാര്യ:ലിസി തോമസ്. മക്കള്‍:സിജിന്‍(സൗദി), സിബിന്‍(സാരഥി തിരുവല്ല). ശവസംസ്‌കാരം വ്യാഴാഴ്ച 3 ന് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍.
വൈ.തോമസ്
ഏഴംകുളം:മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പറക്കോട് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ആദ്യകാല ട്രസ്റ്റിയും ആയിരുന്ന ഏഴംകുളം ആനന്ദോദയ ഭവനത്തില്‍(കൊച്ചുവിളയില്‍) വൈ.തോമസ്(92)അന്തരിച്ചു. പറക്കോട് സര്‍വ്വീസ് സഹകരണബാങ്ക് മുന്‍ ബോര്‍ഡംഗവുമായിരുന്നു. ഭാര്യ:പരേതയായ ഏലിയാമ്മ. മക്കള്‍:തങ്കച്ചന്‍, അമ്മിണി, മറിയാമ്മ, പൊന്നമ്മ, അച്ചന്‍കുഞ്ഞ്(ദുബായ്). മരുമക്കള്‍:ശാന്തമ്മ, ബേബിക്കുട്ടി, അനിയന്‍കുഞ്ഞ്, സണ്ണി, മോളമ്മ. ശവസംസ്‌കാരം പിന്നീട്.
ബിജു തോമസ്
റാന്നി:റാന്നി ഗ്ലോറി ഒപ്റ്റിക്കല്‍സ് ഉടമ കിഴക്കേടത്ത്ബിജുതോമസ്(45)അന്തരിച്ചു. ഭാര്യ:തിരുവന്‍വണ്ടൂര്‍ തോപ്പില്‍ കുടുംബാംഗം ബിന്ദു. മക്കള്‍:സുസ്മി, ആഷ്മി. ശവസംസ്‌കാരം വെള്ളിയാഴ്ച 3 ന് പൂവന്മല സ്വര്‍ഗ്ഗീയവിരുന്ന് സെമിത്തേരിയില്‍
തങ്കമ്മ
തെങ്ങമം:ആദര്‍ശ് ഭവനില്‍ (കൊല്ലംവയലില്‍)പരേതനായ വെളുമ്പന്റെ ഭാര്യ തങ്കമ്മ(80)അന്തരിച്ചു. മക്കള്‍:ദേവകി, സരസ്വതി, അമ്മിണി, ഓമന, ചന്ദ്രന്‍, സുശീല. മരുമക്കള്‍:കരുണാകരന്‍, തങ്കപ്പന്‍, പരേതനായ രാജന്‍, ഗോപി, വാവാച്ചി(പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), യശോധരന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.00
എം.കെ.രാധമ്മ
മേക്കൊഴൂര്‍:റിട്ട.അഗ്രികള്‍ച്ചറല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ മേക്കൊഴൂര്‍ വടക്കേ ചിറയ്ക്കല്‍ പരേതനായ നാരായണന്റെ ഭാര്യ എം.കെ.രാധമ്മ(72) അന്തരിച്ചു. മക്കള്‍: സുരേഷ്‌നാരായണന്‍(അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ), ഡോ.ബേബിരാധ(ഇ.എസ്.ഐ.ആസ്പത്രി, കൊല്ലം). മരുമക്കള്‍: ആഷ.പി.പ്രകാശ്(അധ്യാപിക, എസ്.എന്‍.ടി.എച്ച്.എസ്.എസ്.ചേര്‍ത്തല), മനോജ്(അസിസ്റ്റന്റ് പ്രൊഫസര്‍ എഞ്ചിനിയറിങ് കോളേജ്, മൂന്നാര്‍). ശവസംസ്‌കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പില്‍.