വി.കെ.ഗോപാലന്‍
കറുകച്ചാല്‍:വെട്ടിക്കാവുങ്കല്‍ വലിയകരോട്ട് വി.കെ.ഗോപാലന്‍ (76) അന്തരിച്ചു. ഭാര്യ:തങ്കമ്മ, മക്കള്‍:വി.ജി.രാജു, ലത, പ്രദീപ് (അഞ്ജനം ഫാഷന്‍ പാര്‍ക്ക് കറുകച്ചാല്‍). മരുമക്കള്‍:സുധ, രാധാകൃഷ്ണന്‍, ജലജ. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
 
ഗിരിജ
കൂരോപ്പട:എരുത്തുപുഴ ചെളിക്കുഴിമറ്റത്തില്‍ പരേതനായ സി.ഡി.മോഹനന്റെ ഭാര്യ ഗിരിജ (52) അന്തരിച്ചു. നീറിക്കാട് കരോട്ടു ഇടത്ത് കുടുംബാംഗം. മക്കള്‍:ശരണ്യ, ശരത്ത്, ശ്യാം, ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
മറിയാമ്മ തോമസ്
ചങ്ങനാശ്ശേരി:പായിപ്പാട് അടവിച്ചിറ പ്രക്കാട്ട് പരേതനായ തോമസ് കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ തോമസ് (78) അന്തരിച്ചു. പൂവം വടക്കുംമുറി കുടുംബാംഗമാണ്. മക്കള്‍:സണ്ണി, ലൈലാമ്മ, സിബി, മരുമക്കള്‍:ലില്ലിക്കുട്ടി (ആലപ്പുഴ), രാജു കുറുവേലില്‍ (തലവടി), ലിസമ്മ ചുങ്കപ്പാറ. ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് പായിപ്പാട് ലൂര്‍ദ്ദ് മാതാ പള്ളിയില്‍.
 
ടി.വി. യോഹന്നാന്‍
മല്ലപ്പള്ളി:കടുവാക്കുഴി മംഗലത്ത് രാമനോലിക്കല്‍ ടി.വി. യോഹന്നാന്‍ (84) അന്തരിച്ചു. സഹോദരങ്ങള്‍: ടി.വി. തോമസ്, ടി.വി. ലൂക്കോസ്, പരേതനായ മാമ്മന്‍, ടി.വി. മത്തായി, ടി.വി. ഫിലിപ്പോസ്, മറിയാമ്മ ഫിലിപ്പ്. ശവസംസ്‌കാരം വ്യാഴാഴ്ച ഒന്നിന് പരിയാരം സെന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍.
 
ആര്‍.തങ്കപ്പന്‍നായര്‍
എഴുമറ്റൂര്‍:ട്രാക്കോ കേബിള്‍ കമ്പനി റിട്ട. ഫാര്‍മസിസ്റ്റ് ഊന്നുകല്ലില്‍ ആര്‍.തങ്കപ്പന്‍നായര്‍ (78) അന്തരിച്ചു. ഭാര്യ:ശാന്തകുമാരിയമ്മ (റിട്ട.ടീച്ചര്‍, ഗവ.എച്ച്.എസ്.എസ്, എഴുമറ്റൂര്‍), മക്കള്‍:രജനി, രാജേഷ്, രതീഷ്, മഞ്ജു. മരുമക്കള്‍:വിനോദ്, അമ്പിളി, മഞ്ജു. ശവസംസ്‌കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.
 
രാഘവന്‍നായര്‍
ഇലന്തൂര്‍:കാരുവേലില്‍ രാഘവന്‍നായര്‍ (70) അന്തരിച്ചു. ഭാര്യ:രത്‌നമ്മ. മക്കള്‍:സുരേഷ്‌കുമാര്‍, രശ്മി. മരുമക്കള്‍:സുജാത, മധു. ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
ശ്രീദേവി അന്തര്‍ജ്ജനം
പന്തളം:കുരമ്പാല ഇടയാണത്തില്ലത്ത് പരേതനായ നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രിദേവി അന്തര്‍ജ്ജനം (86) അന്തരിച്ചു. മക്കള്‍:പദ്മാവതി അന്തര്‍ജ്ജനം, സാവിത്രി അന്തര്‍ജ്ജനം, ശാന്താദേവി അന്തര്‍ജ്ജനം, വാസുദേവന്‍ നമ്പൂതിരി. മരുമക്കള്‍: ദാമോദരന്‍ നമ്പൂതിരി, പരേതനായ ബാലകൃഷ്ണന്‍ നമ്പൂതിരി, പരേതനായ മുരളീധരന്‍ നമ്പൂതിരി, ശ്യാമളദേവി അന്തര്‍ജ്ജനം. ശവസംസ്‌കാരം വ്യാഴാഴ്ച 11.30 ന് വീട്ടുവളപ്പില്‍
 
ശവസംസ്‌കാരം ഇന്ന്
പനയമ്പാല: കഴിഞ്ഞ ദിവസം അന്തരിച്ച പകലോമറ്റം വെട്ടിക്കുന്നേല്‍ വേലിക്കകത്ത് ഇട്ടി വര്‍ഗീസിന്റെ (പാപ്പച്ചന്‍ - 92) ശവസംസ്‌കാരം വ്യാഴാഴ്ച 2ന് പനയമ്പാല സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.
ഭാര്യ: പാറാങ്കമണ്ണില്‍ സാറാമ്മ. മക്കള്‍: കുഞ്ഞമ്മ, സാലി, ഗ്രേസി, പരേതരായ ഷാജി, വിന്‍സി. മരുമക്കള്‍: കുഞ്ഞുഞ്ഞുകുട്ടി (മല്ലപ്പള്ളി), ബാബു (മേപ്രാല്‍), കുഞ്ഞുമോന്‍ (കോഴഞ്ചേരി), ജയ്‌നമ്മ (പുന്നക്കാട്), ഡോ. പ്രഭ (കോഴിക്കോട്).
 
ശവസംസ്‌കാരം ഇന്ന്
കുന്നന്താനം: കൊച്ചുഴത്തില്‍ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ കഴിഞ്ഞ ദിവസം അന്തരിച്ച ദേവകിയമ്മ(65)യുടെ ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍ നടക്കും.
 
ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
തിരുവല്ല: നടന്നു പോവുകയായിരുന്ന വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. പുറമറ്റം കുളകുറ്റിയില്‍ കെ.എസ്. കൊച്ചുകുഞ്ഞിന്റെ ഭാര്യ, തിരുവനന്തപുരം വട്ടപ്പാറ തെക്കേവിള കുടുംബാംഗം ശാന്ത(59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.45ന് കുമ്പനാട് പടിഞ്ഞാറെ കവലക്ക് സമീപമായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.
ജോലിക്ക് നില്ക്കുന്ന വീട്ടില്‍ നിന്ന് പണികഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. പവര്‍കട്ടുണ്ടായിരുന്ന സമയത്താണ് അപകടം. മക്കള്‍: കുമാരി, ഓമന, അശോകന്‍. മരുമക്കള്‍: ജയന്‍, രാജീവ്, ഷെറിന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 12ന് ഇരവിപേരൂര്‍ പി.ആര്‍.ഡി.എസ്. ശ്മശാനത്തില്‍.
 
അനീഷ് എബ്രഹാം
ഓതറ: കുന്നത്തുംകര വഞ്ഞിപത്ര കല്ലേലില്‍ പരേതനായ എബ്രഹാം മാത്യുവിന്റെ മകന്‍ അനീഷ് എബ്രഹാം(ടിങ്കു-28)കാണ്ഡഹാറില്‍ അന്തരിച്ചു. ഭാര്യ: തൊടുപുഴ വെട്ടുപറമ്പില്‍ കുടുംബാംഗം ഫ്രീസ. ശവസംസ്‌കാരം വ്യാഴാഴ്ച ഒരുമണിക്ക് കൂര്‍ത്തമല മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.
 
കൃഷ്ണന്‍ നായര്‍
റാന്നി: മന്ദിരം പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ കൃഷ്ണന്‍ നായര്‍(80) അന്തരിച്ചു. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കള്‍: ശാന്ത, ഉഷാകുമാരി, ശോഭനകുമാരി. മരുമക്കള്‍: മുരളീധരന്‍ നായര്‍, രഘുനാഥന്‍ നായര്‍, പരേതനായ വിക്രമന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.
 
സൗദാമിനിയമ്മ
ഇലന്തൂര്‍: ആഞ്ഞിലിമൂട്ടില്‍ (കടകംപള്ളില്‍) പരേതനായ വാസവന്‍ വൈദ്യന്റെ ഭാര്യ സൗദാമിനിയമ്മ(97) അന്തരിച്ചു. മക്കള്‍: ഇന്ദിരാഭായി, പരേതയായ രാധാഭായി, കമലാസനന്‍, സതിഭായി, സദാശിവന്‍, സരസ്വതിഭായി, ഭഗവല്‍ സിങ്, ശോഭനാഭായി. മരുമക്കള്‍: രാമകൃഷ്ണന്‍, പരേതനായ ഭാസ്‌കരന്‍, സുകുമാരന്‍, രവീന്ദ്രന്‍, അംബികാദേവി, സേമ, ലൈല. ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
ജഗദമ്മ
ഇലവുംതിട്ട: അയത്തില്‍ പരേതനായ കുഞ്ഞുശങ്കരന്‍ തണ്ടാരുടെ ഭാര്യ ജഗദമ്മ(92) അന്തരിച്ചു. മക്കള്‍: തങ്കമണി, ഗോപി, സുനില്‍. മരുമക്കള്‍: സത്യപാലന്‍, ബിന്ദു, രാജശ്രീ. ശവസംസ്‌കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.
 
മറിയാമ്മ
ചെറുതോണി: വാഴത്തോപ്പ് കീച്ചേരില്‍ പരേതജോസഫിന്റെ ഭാര്യ മറിയാമ്മ(92) അന്തരിച്ചു. കുടല്ലൂര്‍ കുളങ്ങര കുടുംബാംഗം. ശവസംസ്‌കാരം ശഴ്ച 11.30 പാറത്തോട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.