യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഒപ്പം താമസിച്ചയാള്‍ കസ്റ്റഡിയില്‍
റാന്നി:
യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഉപ്പുതറ കുമരകുളം ഉറുമ്പനയ്ക്കല്‍ ശോഭന(40) യാണ് മരിച്ചത്. വടശ്ശേരിക്കര ഇടത്തറ നെയ്ത്തടം കുന്നേല്‍തറയില്‍ ബിനുവിനെയാണ് (കോശി-41) റാന്നി പോലീസ് കസ്റ്റഡിയിലെടുത്തത്. ബിനുവിന്റെ വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഒരു മാസമായി ശോഭന ബിനുവിനൊപ്പമാണ് കഴിയുന്നത്. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ ബിനുവാണ് ശോഭന വീടിനുള്ളില്‍ മരിച്ചുകിടക്കുന്ന വിവരം സമീപവാസികളെ അറിയിക്കുന്നത്. മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങിയ സമയത്ത് ആരോ വീട്ടിനുള്ളില്‍ കടന്ന് ശോഭനയെ ഉപദ്രവിച്ചു കൊലപ്പെടുത്തിയെന്നാണ് ബിനു നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. ചോദ്യംചെയ്തപ്പോള്‍ താനുമായുണ്ടായ വഴക്കിനിടയിലാണ് ശോഭന കൊല്ലപ്പെട്ടതെന്ന് ബിനു സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ മദ്യപിച്ചുലക്കുകെട്ടെത്തിയ ബിനു ശോഭനയുമായി വഴക്കുണ്ടായി. ഇവരെ പിടിച്ചു തള്ളുകയും ചെയ്തു. വീഴ്ചയില്‍ കതകിലിടിച്ച് ശോഭനയുടെ തലയ്ക്ക് മുറിവേറ്റു. വീണുകിടക്കുമ്പോള്‍ ഇവരെ ഉപദ്രവിക്കാല്‍ ബിനു ശ്രമിച്ചു. ശോഭന എതിര്‍ത്തപ്പോള്‍ വാശിയിലായ ഇയാള്‍ ശോഭനയുടെ തല വീണ്ടും ശക്തമായി കതകിലിടിച്ചു. വീണുകിടന്ന ഇവരോടൊപ്പം ബിനു കിടന്നുറങ്ങി. രാത്രി ഒന്‍പതരയോടെ എഴുന്നേറ്റപ്പോഴാണ് ശോഭന മരിച്ചതായി ഇയാളറിയുന്നത്. ശോഭനയെ ആരോ കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമീപവാസികളെ അറിയിച്ചു. പത്തനംതിട്ട ഡിവൈ.എസ്.പി. കെ.എ.വിദ്യാധരന്‍, സി.ഐ. എം.ജി.സാബു, എസ്.ഐ.മാരായ വിപിന്‍ ഗോപിനാഥ്, പ്രജീഷ്, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തി. സംശയം തോന്നിയതിനാല്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തായത്. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. തലയ്ക്കുപിന്നിലെ ക്ഷതമാണ് മരണകാരണം.
ബിനു കൂലിപ്പണിക്കാരനാണ്. പതിവായി കഞ്ചാവും മദ്യവും ഉപയോഗിച്ചുവന്നിരുന്നു. ഇയാളോടൊപ്പം താമസിക്കുന്ന അഞ്ചാമത്തെ സ്ത്രീയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രണ്ടു മാസം മുമ്പ് ബിനുവിന്റെ അമ്മ മരിച്ചതോടെ രോഗിയായ പിതാവ് മറ്റൊരു മകനോടൊപ്പമാണ് താമസം. ബിനുവും ശോഭനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ശോശാമ്മ വര്‍ഗീസ്
എഴുമറ്റൂര്‍: മിറ്റത്തുംമൂട്ടില്‍ പരേതനായ ടൈറ്റസ് വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ വര്‍ഗീസ് (റിട്ട. ടീച്ചര്‍-91) അന്തരിച്ചു. പരേത എഴുമറ്റൂര്‍ പടിയറ പഴന്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍ തോമസ് (കേന്ദ്രീയ വിദ്യാലയം എറണാകുളം), സുനു എം.വര്‍ഗീസ്. മരുമക്കള്‍: റീനാ തോമസ്, പരേതനായ ടി.വി.തോമസ് (റിട്ട. എസ്.ബി.ഐ. എറണാകുളം). ശവസംസ്‌കാരം ശനിയാഴ്ച 11.30ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം 12.15ന് എഴുമറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

സുശീല

തൃക്കൊടിത്താനം: പാട്ടത്തില്‍ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ സുശീല (73) അന്തരിച്ചു. മക്കള്‍: രാജേശ്വരി (നോയിഡ), ഷീല(മൈസൂര്‍), സിന്തി, ബിന്ദു, മായ, പരേതനായ പ്രദീപ്. മരുമക്കള്‍: ത്യാഗരാജന്‍ (നോയിഡ), ഉഷ, കൃഷ്ണകുമാര്‍(മൈസൂര്‍), രമണന്‍ (ദുബായ്), ഉദയന്‍ (ദുബായ്), ബൈജു(തൃക്കൊടിത്താനം). ശവസംസ്‌കാരം വെള്ളിയാഴ്ച 3ന് വീട്ടുവളപ്പില്‍.

SHOW MORE

ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സപ്താഹം ആറാംദിവസം. സര്‍വ്വൈശ്വര്യപൂജ 5.00.

നരിയാപുരം പെല്ലൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ സപ്താഹം ആറാംദിവസം കുചേലാഗമനം 11.30

ചേരിക്കല്‍ ഗ്രൗണ്ട് ഹീറോസിന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമിഫൈനല്‍ അയ്യന്‍കാളി സ്റ്റേഡിയം 4.30.

തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രത്തില്‍ പറയ്‌ക്കെഴുന്നള്ളിപ്പ്്് മങ്ങാരം,മുട്ടാര്‍,കരണ്ടയില്‍ ഭാഗം-8.00

പന്തളം നഗരസഭ വികസനസെമിനാര്‍ മങ്ങാരം മുട്ടാര്‍ എന്‍.എസ്.എസ്.കരയോഗം ഹാള്‍-10.30

കുരമ്പാല പെരുമ്പാലൂര്‍ ഭഗവതിക്ഷേത്രത്തില്‍ മേട കാര്‍ത്തിക ഉത്സവം. മോഹിനിയാട്ട നൃത്താവിഷ്‌കാരം 7.45.

കടമാന്‍കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ റാസ-6.45

മുരണി കവലയില്‍ ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം സപ്താഹയജ്ഞം രുക്മിണീസ്വയംവരം-10.00,അന്നദാനം-1.00,സര്‍വൈശ്വര്യപൂജ -5.30,പ്രഭാഷണം-7.30

കീഴ് തൃക്കേല്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദശാവതാരച്ചാര്‍ത്ത് ശ്രീകൃഷ്ണാവതാര ദര്‍ശനം -5.30,സപ്താഹയജ്ഞം അഞ്ചാംദിവസം രുക്മിണീസ്വയംവരം-2.00 പ്രഭാഷണം കാ.ഭാ.സുരേന്ദ്രന്‍-7.00

ചെങ്ങരൂര്‍ വെട്ടിഞായത്തില്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം,കാര്‍ത്തികപൊങ്കാല ഉദ്ഘാടനം ഗോപാല്‍ കെ.നായര്‍-8.00 ,കോമഡിഷോ- രാത്രി 8.00.

SHOW MORE

കോന്നി: അടുകാട് അനീഷ് ഭവനത്തില്‍ അജിത്കുമാറിന്റെയും ശോഭനകുമാരിയുടെയും മകന്‍ അനീഷും മേലില വിനീത് ഭവനില്‍ വിജയകുമാരന്‍നായരുടെയും തങ്കമണിയുടെയും മകള്‍ വിനീതയും വിവാഹിതരായി.

പന്തളം: കോയിപ്പുറത്ത് നാരായണന്‍ നായരുടെയും ലൈലാ എന്‍.നായരുടെയും മകന്‍ വരുണും ചെന്നിത്തല തൃപ്പെരുംതറ ആലപ്പുഴ തെക്കേതില്‍ സജി കെ.പിള്ളയുടെയും ശുഭ സജിയുടെയും മകള്‍ വൈഷ്ണവിയും വിവാഹിതരായി.

കുളനട: കൈപ്പുഴ കൃഷ്ണനന്ദനത്തില്‍ വി.കെ.രാമചന്ദ്രന്‍പിള്ളയുടെയും ലേഖയുടെയും മകള്‍ പൂജയും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ശ്രീപാദത്തില്‍ എന്‍.സുരേഷ്ബാബുവിന്റെയും ഗീതാസുരേഷിന്റെയും മകന്‍ വിഷ്ണുവും വിവാഹിതരായി.