വിവാഹം

ചെര്‍പ്പുളശ്ശേരി: മാരായമംഗലം കുളപ്പട പള്ളത്ത് വീട്ടില്‍ റിട്ട. അധ്യാപകന്‍ അബൂബക്കറിന്റെയും (ചന്ദ്രിക ലേഖകന്‍, ചെര്‍പ്പുളശ്ശേരി) റഹീമയുടെയും മകന്‍ അല്‍അമീനും തൃക്കടീരി ആറ്റാശ്ശേരി വലിയപറമ്പില്‍ ഹംസയുടെയും ഷാജിതയുടെയും മകള്‍ മുഹ്‌സിനയും വിവാഹിതരായി.

നെല്ലായ: മോളൂര്‍ തറയില്‍ക്കുന്നിന്മേല്‍ മജീദിന്റെ മകള്‍ സുല്‍ഫത്തും വരോട് പടിഞ്ഞാറ്റിന്‍മുറി കുണ്ടുംപറമ്പില്‍ മുഹമ്മദലിയുടെ മകന്‍ റഷീദും വിവാഹിതരായി.

ചിറ്റില്ലഞ്ചേരി: കല്ലത്താണിഹൗസില്‍ യാക്കൂബിന്റെ മകന്‍ സമീറും പുതുനഗരം എസ്.കെ. മുഹമ്മദലിയുടെ മകള്‍ അന്‍ഫിയയും വിവാഹിതരായി.

ചിറ്റില്ലഞ്ചേരി: കടമ്പിടി നൊച്ചിക്കാട് ഇ. അസീസിന്റെയും അജിയുടെയും മകന്‍ അനിഷാദും മുടപ്പല്ലൂര്‍ അണിത്തിരുത്തി യു. മുഹമ്മദിന്റെ മകള്‍ ഫര്‍സാനയും വിവാഹിതരായി.