http://whos.amung.us/stats/readers/ufx72qy9661j/
കണ്‍മണി ആറുമുഖം
റെയില്‍വെകോളനി: ഉമ്മിനി രാജപ്രിയ ഹൗസില്‍ റിട്ട. ഫോറസ്റ്റ് ഓഫീസര്‍ കണ്‍മണി ആറുമുഖം (67) അന്തരിച്ചു. ഭാര്യ: സുഗന്ധി. മക്കള്‍: രാജമഹേശ്വരി, ഉമാമഹേശ്വരി, സുധാകര്‍. മരുമക്കള്‍: രാജേഷ്, രാജ്കുമാര്‍.
 
ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
പാലക്കാട്: ജില്ലാ ആസ്​പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 60 വയസ്സ് പ്രായം തോന്നിക്കും. പോലീസാണ് ഇദ്ദേഹത്തെ ആസ്​പത്രിയിലെത്തിച്ചത്. മൃതദേഹം ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.
 
ദിനേഷ്
ചിറ്റൂര്‍: നിയന്ത്രണംവിട്ട കള്ളുവണ്ടി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആറാം മൈലില്‍ ചെന്താമരയുടെ മകന്‍ ദിനേഷാണ് (21) മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. ചൊവ്വാഴ്ചരാവിലെ ജോലിക്ക് പോകുമ്പോള്‍ ഭഗവതി കോളനി റോഡിലാണ് അപകടം.
ദിനേഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിതവേഗത്തില്‍ വന്ന കള്ളുവണ്ടി ഇടിക്കുകയായിരുന്നു. താലൂക്കാസ്​പത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കള്ളുവണ്ടിയിലെ ഡ്രൈവര്‍ കോട്ടയം വിനീത് തങ്കപ്പനെ അറസ്റ്റുചെയ്തു. പോലീസ് കേസെടുത്തു. ദിനേഷിന്റെ അമ്മ: ഓമന. സഹോദരി: ദിവ.
 
ഉണ്ണിക്കൃഷ്ണന്‍ നായര്‍
ആലത്തൂര്‍: ആദ്യകാല നക്‌സല്‍പ്രസ്ഥാന പ്രവര്‍ത്തകനും പിന്നീട് കോണ്‍ഗ്രസ് സംഘാടകനുമായിരുന്ന വാനൂര്‍ കുഴിക്കാട്ട് ഉണ്ണിക്കൃഷ്ണന്‍ നായര്‍ (നക്‌സല്‍ ഉണ്ണിയേട്ടന്‍-67) അന്തരിച്ചു.
വാനൂര്‍ ക്ഷീരോത്പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, വാനൂര്‍ വായനശാല സ്ഥാപകാംഗം, വാനൂര്‍ ബ്രദേഴ്‌സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ്, ആലത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി, വാനൂര്‍ പാടശേഖരസമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: രാധ. മക്കള്‍: സൗമ്യ, രാകേഷ്. മരുമകന്‍: ജയകുമാര്‍ (ഷാര്‍ജ).
 
ഗോവിന്ദന്‍ നായര്‍
കൂടല്ലൂര്‍: റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ കൂടല്ലൂര്‍ മാടത്ത് കൂര്‍ത്തവളപ്പില്‍ ഗോവിന്ദന്‍നായര്‍ (92) അന്തരിച്ചു. ഭാര്യ: മാടത്ത് വടക്കേതില്‍ പരേതയായ ചിന്നമ്മു അമ്മ. മക്കള്‍: വസുമതി, സുബ്രഹ്മണ്യന്‍ (കനറാബാങ്ക്, ആനക്കര), ദേവകി (നാസിക്), വിജയന്‍ (അഡീഷണല്‍ എസ്.ഐ, പട്ടാമ്പി), ചന്ദ്രശേഖരന്‍ (ദുബായ്), ചന്ദ്രമതി. മരുമക്കള്‍: പരേതനായ നാരായണന്‍കുട്ടി, ഇന്ദിര, സാഗരന്‍ (നാസിക്), കല്പക (അധ്യാപിക), പ്രേമ, രാധാകൃഷ്ണന്‍.
 
നാരായണമേനോന്‍
ശ്രീകൃഷ്ണപുരം: ചുനങ്ങാട് നമ്പിയത്ത് നാരായണമേനോന്‍ (95) പുഞ്ചപ്പാടം അഞ്ജനാനിവാസില്‍ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കള്‍: രമണി, വിജയന്‍, രാജന്‍. മരുമക്കള്‍: സുകുമാരന്‍, രാജി, പാര്‍വതി.
 
മുഹമ്മദ്
പാലക്കാട്: കല്പാത്തി ശംഖുവാരമേട്ടില്‍ പരേതനായ സയ്യിദ് അലവിയുടെ മകന്‍ മുഹമ്മദ് (58) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: സുധീര്‍, ഫൈസല്‍, ബള്‍ക്കീസ്, നസീറ. മരുമക്കള്‍: റഷീദ്, മുഹമ്മദ്, ഷാജിത, ഫൗമി.
 
റോസമ്മ
കല്‍ക്കണ്ടി: വെട്ടത്തൂര്‍ കൈനിക്കര പരേതനായ മത്തായിയുടെ ഭാര്യ റോസമ്മ (89) അന്തരിച്ചു. ചങ്ങനാശ്ശേരി പാറയില്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതനായ ജോര്‍ജ്, പരേതയായ ഏലിയാമ്മ, ത്രേസ്യാമ്മ, ഈത്തമ്മ, ബേബി, തോമസ്, മോനി, ലൂസ്സി, റെജി. മരുമക്കള്‍: ചിന്നമ്മ, കുഞ്ഞച്ചന്‍ കിഴക്കേവീട്ടില്‍ താഴേക്കോട്, ജോണി അറവാക്കല്‍ കരിമ്പ, ബേബിച്ചന്‍ കറുകയില്‍ ചങ്ങനാശ്ശേരി, കുഞ്ഞുമോള്‍, തോമാച്ചന്‍ മുണ്ടുപറമ്പില്‍ മരുതുംകാട്, ജോയി ഇ.വി. എട്ടൊന്നില്‍, പരേതനായ ജോസ് കൊച്ചുപറമ്പില്‍ മങ്കട. ശവസംസ്‌കാരം ബുധനാഴ്ച 10ന് അട്ടപ്പാടി കല്‍ക്കണ്ടി ത്രിത്വമല ഹോളിട്രിനിറ്റി പള്ളി സെമിത്തേരിയില്‍.
 
നാണി
കഞ്ചിക്കോട്: ചുള്ളിമടയില്‍ പരേതനായ ആറുച്ചാമിയുടെ ഭാര്യ നാണി (80) അന്തരിച്ചു. മക്കള്‍: വാസുദേവന്‍, പങ്കജം, നിര്‍മല, വിജയ, ശാലിനി, പരേതനായ ശശിധരന്‍. മരുമക്കള്‍: രുക്മിണി, കലാവതി, ശേഖരന്‍, രാധാകൃഷ്ണന്‍, രവി, പരേതനായ ചെന്താമര.
 
അമ്മാളു
നെന്മാറ: പല്ലാവൂര്‍ കുമരംപുത്തൂര്‍ കാടുവെട്ടിവീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ അമ്മാളു (82) അന്തരിച്ചു. മക്കള്‍: ആനന്ദി, ശ്രീധരന്‍. മരുമകള്‍: കലാവതി.
 
രാധയമ്മ
പെരുവെമ്പ്: ഏറാട്ടെ വീട്ടില്‍ പരേതനായ മേച്ചേരി ഈച്ചരന്‍ എഴുത്തച്ഛന്റെ ഭാര്യ രാധയമ്മ (87) അന്തരിച്ചു. മക്കള്‍: ഡോ. രമണന്‍ ഏറാട്ട്, മോഹനന്‍, ദീപ. മരുമക്കള്‍: ഡോ. സരോജ, രാധ, വിജയരാഘവന്‍.
 
ഹുസൈന്‍
ആനക്കര: കുമ്പിടിയിലെ ഹോട്ടല്‍ ഉടമയായിരുന്ന പൊറ്റമ്മല്‍ പരേതനായ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ഹുസൈന്‍ (58) അന്തരിച്ചു. ഭാര്യ: ശരീഫ. മക്കള്‍: മുഹമ്മദ് ഷഫീഖ്, ഹഫ്‌സത്ത്, സഫീല. മരുമക്കള്‍: ഷൗക്കത്തലി, അഷ്‌റഫലി.
 
വേലായുധന്‍
നെന്മാറ: ചേരാമംഗലം മേലെപള്ളിപ്പാടം പരേതനായ കുഞ്ചുവിന്റെ മകന്‍ വേലായുധന്‍ (73) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: രാമചന്ദ്രന്‍, വത്സല, കാര്‍ത്തികേയന്‍, സാവിത്രി, വസന്തകുമാരി, മല്ലിക, ശാരദ, രവീന്ദ്രന്‍, വിജയശ്രീ. മരുമക്കള്‍: പുഷ്പ, ചന്ദ്രന്‍, സജിത, ചന്ദ്രന്‍, ചന്ദ്രന്‍, കൃഷ്ണന്‍കുട്ടി, പ്രകാശന്‍, രാജേന്ദ്രന്‍.
 
ശങ്കരന്‍തണ്ടാന്‍
നെന്മാറ: അയിലൂര്‍ തെക്കേത്തറ ചേറൂരെ വീട്ടില്‍ ശങ്കരന്‍തണ്ടാന്‍ (85) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: മോഹന്‍ദാസ്, ബാലകൃഷ്ണന്‍, ഗിരിജ, വനജ, ഗോപി, ഓമന, പ്രകാശന്‍. മരുമക്കള്‍: ചന്ദ്രിക, രുക്മിണി, ബാലകൃഷ്ണന്‍, രാമദാസ്, ഷൈമോള്‍, ശ്രീശന്‍, പ്രബിത.
 
ശിവശങ്കരന്‍ നായര്‍
കണ്ണാടി: കൊട്ടേക്കാട് ഊരത്ത് വീട്ടില്‍ ശിവശങ്കരന്‍നായര്‍ (ചിന്നപ്പന്‍ നായര്‍-101) അന്തരിച്ചു. ഭാര്യ: വറവറ വീട്ടില്‍ പരേതയായ പാറു അമ്മ. മക്കള്‍: തത്തയമ്മ, എരേശ്ശന്‍കുട്ടി, ചന്ദ്രിക, ബേബി സരോജ, പരേതരായ കൃഷ്ണന്‍കുട്ടി നായര്‍, ജാനകിക്കുട്ടി. മരുമക്കള്‍: ബാലചന്ദ്രന്‍, സുന്ദരേശ്വരന്‍, രുക്മിണി, സാവിത്രി, പരേതരായ മാണിക്യന്‍, ചന്ദ്രഹാസന്‍.
 
അരവിന്ദ്
അകത്തേത്തറ: റെയില്‍വേ കോണ്‍ട്രാക്ട് ഓഫീസ് ജീവനക്കാരന്‍, എന്‍.എസ്.എസ്. എഞ്ചിനീയറിങ് കോളേജിന് സമീപം വൃന്ദാവന്‍ നഗര്‍, സൗപര്‍ണികയില്‍ പി.എസ്. അജയന്റെ മകന്‍ അരവിന്ദ് (21) അന്തരിച്ചു. ഗവ. വിക്ടോറിയാ കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. അമ്മ: സുജ. സഹോദരന്‍: അരുണ്‍ (അസി. റെവോമാക്‌സ് ടെക്‌നോളജീസ്, ന്യൂഡല്‍ഹി). ശവസംസ്‌കാരം ബുധനാഴ്ച 11ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.
 
ബാലകൃഷ്ണ വാര്യര്‍
ആനക്കര: കൂടല്ലൂര്‍ കുറിഞ്ഞിക്കാവ് വാര്യത്ത് ബാലകൃഷ്ണ വാര്യര്‍ (84) അന്തരിച്ചു. ഭാര്യ: കുറിഞ്ഞിക്കാവ് വാര്യത്ത് സരോജിനി വാരസ്യര്‍. മക്കള്‍: സതീശന്‍, ദിനേശന്‍, പരേതയായ ലക്ഷ്മിദേവി. മരുമക്കള്‍: ലത, ശങ്കരനാരായണന്‍, പരേതയായ ഷൈലജ.
 
കമലാക്ഷി അമ്മ
പട്ടാമ്പി: കൊടുമുണ്ട നാരായണാലയത്തില്‍ നാരായണന്‍ നായരുടെ ഭാര്യ കമലാക്ഷി അമ്മ (57) അന്തരിച്ചു. മക്കള്‍: വിജയലക്ഷ്മി, വിനോദ് (ആര്‍.എസ്.എസ്. മുതുതല മണ്ഡലം കാര്യവാഹ്). മരുമക്കള്‍: നാരായണന്‍, സൗമ്യ.
 
ലക്ഷ്മിക്കുട്ടി അമ്മ
എളമ്പുലാശ്ശേരി: പഴയ മണിയേടത്ത് ലക്ഷ്മിക്കുട്ടി അമ്മ (90) അന്തരിച്ചു. മക്കള്‍: പരേതയായ സത്യഭാമ, രാജകുമാരി, മാലതി, രാമകൃഷ്ണന്‍. മരുമക്കള്‍: രാജഗോപാല്‍, സുദര്‍ശനന്‍, ഗോപാലകൃഷ്ണന്‍, പ്രസന്നകുമാരി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 8ന് വീട്ടുവളപ്പില്‍.
 
ജാനകി
വെള്ളിനേഴി: കുളക്കാട് കിഴക്കേക്കളം ജാനകി (65) അന്തരിച്ചു. മക്കള്‍: ഉഷ, നിഷ. മരുമക്കള്‍: ചന്ദ്രന്‍, വിനോദ്.
 
കുമാരി
അത്തിക്കോട്: മാതപറമ്പില്‍ പരേതനായ മുരുകന്റെ ഭാര്യ കുമാരി (65) അന്തരിച്ചു. മക്കള്‍: മദനപ്രകാശ്, ഉദയപ്രകാശ്, വിദ്യാധരന്‍. മരുമകള്‍: പുഷ്പവേണി.
 
കല്യാണിക്കുട്ടിയമ്മ
മനിശ്ശീരി: വെളക്കത്തറ പരേതനായ ശങ്കരനാരായണന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ (65) അന്തരിച്ചു. മകള്‍: ബേബിപ്രിയ.
 


More News from Palakkad