ചരമം

എല്‍സി
നെന്മാറ:
മേലാര്‍കോട് പതിയാന്‍ വീട്ടില്‍ ജോസിന്റെ ഭാര്യ വല്ലങ്ങി വിത്തനശ്ശേരി സര്‍വീസ് സഹകരണബാങ്ക് റിട്ട. അസി. സെക്രട്ടറി എല്‍സി (76) അന്തരിച്ചു.
മക്കള്‍: ജീസന്‍, സീജന്‍ (പോലീസ്, ആലത്തൂര്‍). മരുമക്കള്‍: ഷാന്റി (പി.ഡബ്ല്യു.ഡി.), ജെന്‍സി (നികുതിവകുപ്പ്, പാലക്കാട്)
ശവസംസ്‌കാരം തിങ്കളാഴ്ച നാലിന് നെന്മാറ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.

ഗോപിനാഥന്‍ നായര്‍
മങ്കര:
ലക്കിടി കുമ്മണാട്ട് ഗോപിനാഥന്‍ നായര്‍ (78) മങ്കരയില്‍ അന്തരിച്ചു. ഭാര്യ: കണ്ണംപരിയാരം പുലാവഴി പരേതയായ രുക്മിണി.
മക്കള്‍: സെന്തില്‍കുമാര്‍ (ആര്‍മി), ബിന്ദു.
മരുമക്കള്‍: പരേതനായ പ്രദീപ്കുമാര്‍, ധന്യ.

എം.കെ. അപ്പു
നെന്മാറ:
ചാത്തമംഗലം ചൊട്ടിപ്പാറ എം.കെ. അപ്പു (73) അന്തരിച്ചു. ഭാര്യ: ദേവു.മക്കള്‍: വിജയം, ശിവദാസന്‍, ബാലന്‍, സുരേഷ്, രവി, കലാവതി, ബിന്ദു, രജനി. മരുമക്കള്‍: കാഞ്ചന, സിന്ധു, സുനിത, രാജന്‍, മാധവന്‍, രന്‍ജീഷ്.ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വക്കാവ് പൊതുശ്മശാനത്തില്‍.

വെള്ള
വടക്കഞ്ചേരി:
പാഞ്ഞാംപറമ്പ് പരേതനായ മലയന്റെ മകന്‍ വെള്ള (80) അന്തരിച്ചു. ഭാര്യ: അമ്മു. മക്കള്‍: മാധവന്‍, രാജന്‍, ചന്ദ്രന്‍, സുരേഷ്, സുമതി, ദേവി, ഓമന. മരുമക്കള്‍: കല്യാണി, കോമളം, കുമാരി, സുമതി, കണ്ടമുത്തന്‍, ആറുമുഖന്‍, കൃഷ്ണന്‍. സഹോദരങ്ങള്‍: വേലായുധന്‍, അപ്പു. ശവസംസ്‌കാരം തിങ്കളാഴ്ച എട്ടിന് നെന്മാറ വക്കാവ് പൊതുശ്മശാനത്തില്‍.

നാണിയമ്മ
പൊറ്റശ്ശേരി:
കാഞ്ഞിരം കൊന്നക്കോട്ടില്‍ നാണിയമ്മ (91) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍കുട്ടി, വാസുദേവന്‍ (പി.ഡി.സി.ബാങ്ക്).
മരുമക്കള്‍: ജാനകി, ഗീത.

ഗോവിന്ദന്‍
മണ്ണാര്‍ക്കാട്:
തിരുവിഴാംകുന്ന് ഇരട്ടവാരി പൂഞ്ചാലില്‍വീട്ടില്‍ ഗോവിന്ദന്‍ (85) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: വിജയന്‍, സുലോചന, രാധാകൃഷ്ണന്‍, സുദേവന്‍, രജനി. മരുമക്കള്‍: വിലാസിനി, രാജന്‍, സുജ, ബിന്ദു, രാജു. ശവസംസ്‌കാരം തിങ്കളാഴ്ച 11-ന് ഐവര്‍മഠം ശ്മശാനത്തില്‍.

കണ്ണമ്മ
നെന്മാറ:
ചക്കാത്തറ പരേതനായ രാമന്‍പിള്ളയുടെ ഭാര്യ കണ്ണമ്മ (65) അന്തരിച്ചു. മക്കള്‍: മുരുകന്‍ (ആലത്തൂര്‍, കോടതി), ശിവകുമാര്‍, ലത. മരുമക്കള്‍: ഗോപാലന്‍, മല്ലിക, അംബിളി. ശവസംസ്‌കാരം തിങ്കളാഴ്ച 10.30-ന് വക്കാവ് പൊതുശ്മശാനത്തില്‍.

എം.കെ. ഗോപാലന്‍
ലക്കിടി:
റിട്ട. എ.എസ്.ഐ. മംഗലം ലക്കിടി നമ്പ്യാര്‍തൊടിയില്‍ എം.കെ. ഗോപാലന്‍ (65) അന്തരിച്ചു. ലക്കിടി നന്മ ശുദ്ധജല വിതരണസമിതി വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: രാധാമണി. മക്കള്‍: സുരേഷ്, അജീഷ്, ജ്യോതി. മരുമകന്‍: സുനില്‍ എം.

മറിയുമ്മ
പാലക്കാട്: നരികുത്തി പരേതനായ അബ്ദുള്‍ കരീമിന്റെ ഭാര്യ മറിയുമ്മ (75) അന്തരിച്ചു. മക്കള്‍: ദാവൂദ്, കാജാഹുസൈന്‍, ബഷീര്‍, ഹാരിസ്, പാരിജാന്‍, ജാസ്മിന്‍. മരുമക്കള്‍: ശബൂര്‍, ബാബു. ഖബറടക്കം തിങ്കളാഴ്ച 4.30ന് കള്ളിക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഗോവിന്ദന്‍ നായര്‍
കൂറ്റനാട്:
ചെട്ടിവളപ്പില്‍ ഗോവിന്ദന്‍ നായര്‍ (89) അന്തരിച്ചു. ഭാര്യ: കമലം. മക്കള്‍: ജയരാജന്‍ (ദുബായ്), വിജയലക്ഷ്മി, രാജേശ്വരി, ജയശ്രീ. മരുമക്കള്‍: ഇന്ദു, വിജയകുമാര്‍, സന്തോഷ്, ഹരിദാസന്‍ (സൗദി).

രാഘവന്‍
ഒറ്റപ്പാലം:
ചുനങ്ങാട് മലപ്പുറം ചുള്ളപ്പറമ്പില്‍ രാഘവന്‍ (90) അന്തരിച്ചു. ഭാര്യ: ജാനകി.മക്കള്‍: സരോജിനി, ചാമി, വസന്ത, ഹരിദാസ്, ജയന്‍, പദ്മനാഭന്‍ (ഖത്തര്‍), പരേതനായ ഭരതന്‍.മരുമക്കള്‍: ശാന്ത, ഭാര്‍ഗവിക്കുട്ടി, ധനലക്ഷ്മി, പ്രീത, പരേതരായ ചന്ദ്രശേഖരന്‍, ശിവന്‍, സരസ്വതി.

ചെല്ല
വടക്കഞ്ചേരി:
കാരയങ്കാട് പള്ളത്ത് വീട്ടില്‍ പരേതനായ വേലുവിന്റെ ഭാര്യ ചെല്ല (86) അന്തരിച്ചു.മക്കള്‍: കേശവന്‍, രുക്മിണി, പരേതനായ ചന്ദ്രന്‍.മരുമക്കള്‍: ചന്ദ്രന്‍, സൂര്യകുമാരി, ശശികല.

ആദിവാസിബാലിക പനി ബാധിച്ച് മരിച്ചു
മംഗലംഡാം:
കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിലെ രാജേശ്വരന്റെ മകള്‍ സാന്ദ്ര (11) പനി ബാധിച്ച് മരിച്ചു.
കോളനിമൂപ്പന്‍ രാഘവന്റെ പേരക്കുട്ടിയാണ്. മണ്ണുത്തി കാളത്തോട് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മന്ദിരത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു. കാളത്തോട് എ.എല്‍.പി. സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
പനി ബാധിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ സഹകരണ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ച ഒരുമണിയോടെ കുട്ടി മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. കുട്ടിക്ക് പനിയാണെന്നുള്ള വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. ജില്ലാ പട്ടികവര്‍ഗവികസന ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് മൂപ്പന്‍ രാഘവന്‍ പറഞ്ഞു. ഓണാവധിക്കാണ് കുട്ടി അവസാനമായി വീട്ടില്‍ വന്ന് പോയത്.
അമ്മ: സരോജിനി. സഹോദരങ്ങള്‍. സനു, രാഹുല്‍.
കുട്ടിക്ക് രണ്ടുദിവസം മുമ്പാണ് അസുഖമുണ്ടായതെന്നും വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ട്രസ്റ്റ് മാനേജര്‍ പറഞ്ഞു. ആസ്​പത്രിയില്‍ ചികിത്സ നടത്തിയിരുന്നു. മരണവിവരം, കോളനിയില്‍നിന്ന് കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറെ വിളിച്ചറിയിക്കുകയായിരുന്നെന്നും മാനേജര്‍ അറിയിച്ചു.

ഗൗരി
അലനല്ലൂര്‍:
പരേതനായ പുലിക്കൂട്ടുമ്മല്‍ ശ്രീധരന്റെ ഭാര്യ ഗൗരി (86) അന്തരിച്ചു. മക്കള്‍: പത്മിനി, രത്‌നമ്മ, രവി, സരള, ഐഷ, സുലോചന, ജഗത, ബിജു, ഓമന. മരുമക്കള്‍: ഐഷ, ഷീജ.

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഒറ്റപ്പാലം:
പഴനിയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. കണ്ണിയംപുറം തെക്കേതില്‍ ബാലകൃഷ്ണന്റെ മകന്‍ സായികൃഷ്ണന്‍ (19) ആണ് ശനിയാഴ്ച മരിച്ചത്.
ഡിസംബര്‍ രണ്ടിന് പഴനിയില്‍ സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സ്‌കൂട്ടറിലുണ്ടായിരുന്ന കണ്ണിയംപുറം സ്വദേശി നിയാസ് അഫ്രീന്‍ (19) നേരത്തേ മരിച്ചിരുന്നു.
ഇടുപ്പെല്ലിനും കാലിനും ഗുരുതര പരിക്കേറ്റ് സായികൃഷ്ണന്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആസ്​പത്രിയില്‍ ശസ്ത്രക്രിയകഴിഞ്ഞ് കിടക്കയായിരുന്നു. വൃക്കയ്ക്കും തകരാര്‍ ഉണ്ടായിരുന്നു. അമ്മ: രത്‌നം. സഹോദരി: നിജിഷ.

SHOW MORE