വൈവാഹികസംഗമം നടത്തുന്നു

Posted on: 01 May 2013പാലക്കാട്: എന്‍.എസ്.എസ്. പാലക്കാട്താലൂക്ക് യൂണിയനില്‍പ്പെട്ട ഒലവക്കോട് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് വൈവാഹികസംഗമം നടത്തുന്നു. ജൂലായ് ആദ്യവാരത്തിലാണ് സംഗമം.

പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ നായര്‍സമുദായത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് വധൂവരന്മാരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്കുള്‍പ്പെടെ സംഗമത്തില്‍ പങ്കെടുക്കാം. പ്ലസ്ടുവിന് താഴെ വിദ്യാഭ്യാസവും സാമ്പത്തികമായി പിന്നാക്കവുമായവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് ലഭിക്കും. ഇതിന് ബന്ധപ്പെട്ട കരയോഗത്തിന്റെ ശുപാര്‍ശ വേണം.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് 31നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8281854982. വെബ്‌സൈറ്റ്: www.nssolavakkode.hpage.comMore News from Palakkad