പൈതൃകോത്സവത്തിന് പാക്കനാര്‍ഗ്രാമം ഉണര്‍ന്നു

Posted on: 23 Dec 2012

കൂറ്റനാട്: സംസ്ഥാനതല പൈതൃകോത്സവത്തിന് പാക്കനാര്‍ ഗ്രാമത്തില്‍ തിരിതെളിഞ്ഞു. കൂറ്റനാട് ബസ്സ്റ്റാന്‍ഡ്പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പാക്കനാര്‍ഗ്രാമം വേദിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മി പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു. പട്ടികജാതി/പട്ടികവര്‍ഗ വികസനവകുപ്പും കിര്‍ത്താഡ്‌സും യുവജനക്ഷേമബോര്‍ഡും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പൈതൃകോത്സവത്തിലൂടെ നാടന്‍ കലാമേളയും ഉത്പന്ന പ്രദര്‍ശന-വിപണനമേളവുമാണ് ഒരുക്കുന്നത്.

നാടന്‍ കലാകാരനായ തേവന്‍ പേരടിപ്പാടിന്റെ കുറുങ്കുഴല്‍വാദനത്തോടെ പരിപാടി ആരംഭിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ. അധ്യക്ഷനായി. പവലിയനുകളുടെ ഉദ്ഘാടനം സി.പി. മുഹമ്മദ് എം.എല്‍.എ.യും നാടന്‍കലാമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തനും നിര്‍വഹിച്ചു.

തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം. അബ്ദുള്ളക്കുട്ടി, ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, കിര്‍ത്താഡ്‌സ് ഡയറക്ടര്‍ എസ്. ബിന്ദു, സാബിറ, കൃഷ്ണകുമാരി രവി, കമ്മുക്കുട്ടി എടത്തോള്‍, കെ.പി. രാമചന്ദ്രന്‍, എന്‍. കാര്‍ത്ത്യായനി, പി. റഷീദ, പി. വാസുദേവന്‍. കെ.പി. സുവര്‍ണകുമാരി, ഹൈറുന്നീസ മുസ്തഫ, കെ. പത്മിനി, ഉമൈബ, സി.ടി. സെയ്തലവി, പി.കെ. അപ്പുണ്ണി, പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതിവികസനവകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ സ്വാഗതവും വി.എസ്. മുഹമ്മദ് ഇബ്രാഹിം നന്ദിയും പറഞ്ഞു. കൂറ്റനാട്ടൗണില്‍ വര്‍ണശബളമായ ഘോഷയാത്രയും നടന്നു.

More News from Palakkad