ഏകാദശി പുറപ്പാട്

Posted on: 23 Dec 2012വടക്കഞ്ചേരി: മാണിക്കപ്പാടം പടാര്‍കാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഏകാദശി പുറപ്പാട് നടന്നു. ഭഗവാന്റെ വിഗ്രഹം പല്ലക്കിലേറ്റി പ്രദക്ഷിണംനടത്തി. താലപ്പൊലിയും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി. ക്ഷേത്രംതന്ത്രി തരണനെല്ലൂര്‍മന സതീശന്‍നമ്പൂതിരി കാര്‍മികത്വംവഹിച്ചു. ഗ്രാമപ്രദക്ഷിണത്തിന് എം. സത്യനാരായണന്‍, കെ.വി. രാമന്‍, കെ.പി. സുദര്‍ശനന്‍, എസ്. ഗുരുവായൂരപ്പന്‍, ഭാസ്‌കരന്‍, രാധാകൃഷ്ണന്‍, വി.കെ. രതീഷ്‌കുമാര്‍, ലാല്‍ എന്നിവര്‍ നേതൃത്വംനല്‍കി.

More News from Palakkad