പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കണം -ടി. ചന്ദ്രശേഖരന്‍

Posted on: 23 Dec 2012



ചിറ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയാല്‍ ജനരോഷം നേരിടേണ്ടിവരുമെന്ന് യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് ടി. ചന്ദ്രശേഖരന്‍ പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അണിക്കോട്ടുനടന്ന 24 മണിക്കൂര്‍ ഉപവാസസമരത്തിന്റെ സമാപനയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പലകപ്പാണ്ടി ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍, സാദിക്, ബി.ജെ.പി. ജില്ലാസെക്രട്ടറി പി. ഭാസി, സി. മണി, എന്‍.വി. ഗോപാലകൃഷ്ണന്‍, കെ.ആര്‍. ദാമോദരന്‍, സി. പ്രഭാകരന്‍, ഗോവിന്ദന്‍, മനോഹരന്‍, എം.എ. ഹരിദാസ്, എം. രാധാകൃഷ്ണന്‍, എന്‍.എസ്. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

More News from Palakkad