കാല്‍നടജാഥ സമാപിച്ചു

Posted on: 23 Dec 2012പാലക്കാട്: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന്റെ പ്രചാരണാര്‍ഥം കുഴല്‍മന്ദം മേഖലയില്‍ അധ്യാപക, സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരപ്രചാരണ കാല്‍നടജാഥ സമാപിച്ചു.

മാത്തൂര്‍ പഞ്ചായത്തില്‍ ബംഗ്ലാസ്‌കൂളില്‍നിന്നാരംഭിച്ച ജാഥ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാകമ്മിറ്റിയംഗം ഇ.എസ്. നൂര്‍മുഹമ്മദ് ഉദ്ഘാടനംചെയ്തു. എ.എസ്. മനോജ് അധ്യക്ഷതവഹിച്ചു. സമാപനയോഗം കെ.എസ്.ടി.എ. കുഴല്‍മന്ദം സബ്ജില്ലാ സെക്രട്ടറി വി. കൃഷ്ണാനന്ദ് ഉദ്ഘാടനംചെയ്തു. ഡോ. ഗുരുസ്വാമി അധ്യക്ഷനായി.

കുത്തനൂര്‍ പഞ്ചായത്തില്‍ ഹൈസ്‌കൂളില്‍നിന്നാരംഭിച്ച ജാഥ തോലന്നൂര്‍ ഹൈസ്‌കൂളില്‍ സമാപിച്ചു. സമാപനയോഗം കെ.ജി.ഒ.എ. ഏരിയാപ്രസിഡന്റ് ആര്‍. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. എന്‍.സി. അപ്പു അധ്യക്ഷതവഹിച്ചു.

More News from Palakkad