കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെനല്‍കി

Posted on: 23 Dec 2012ആലത്തൂര്‍: വഴിയില്‍നിന്നുകിട്ടിയ പതിനായിരത്തോളം രൂപയും രേഖകളുമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് തിരികെനല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് ആലത്തൂര്‍ ബ്ലോക്കോഫീസിന് സമീപത്തായിരുന്നു സംഭവം. കോട്ടയം മാഞ്ഞൂര്‍ തെക്കേപ്പുരയില്‍ പി.പി.ഷിബുവിന്റെ പഴ്‌സാണ് നഷ്ടപ്പെട്ടത്. കുടുംബസമേതം മലമ്പുഴയ്ക്ക് പോകുന്നതിനിടെ ഭക്ഷണംകഴിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെ, പഴ്‌സ് വീണുപോയി. ഇക്കാര്യമറിയാതെ യാത്ര തുടര്‍ന്ന ഇവര്‍ 15 കിലോമീറ്റര്‍ മുന്നോട്ടുപോയശേഷമാണ് പഴ്‌സ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്.

ആലത്തൂര്‍ ബിവറേജസ് ചില്ലറ മദ്യവില്പനശാലയിലെ ജീവനക്കാരനായ ജയപ്രകാശിനും സഹപ്രവര്‍ത്തകര്‍ക്കും പഴ്‌സ് വഴിയില്‍നിന്ന് കിട്ടി. ഇതിലെ ഫോണ്‍ നമ്പറില്‍ ഇവര്‍ ബന്ധപ്പെട്ടപ്പോഴേക്കും പഴ്‌സ് നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഷിബുവും കൂടെയുള്ളവരും ആലത്തൂരിലേക്ക് തിരികെ വന്നുകൊണ്ടിരിക്കയായിരുന്നു.

More News from Palakkad