മഞ്ഞപ്ര പി.കെ. ഹൈസ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ്

Posted on: 23 Dec 2012മഞ്ഞപ്ര: എനര്‍ജി സ്മാര്‍ട്ട്‌സ്‌കൂള്‍ പദവിയെ അക്ഷരാര്‍ഥത്തില്‍ നെഞ്ചേറ്റിയിരിക്കുകയാണ് മഞ്ഞപ്ര പി.കെ. ഹൈസ്‌കൂള്‍. ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ അംഗീകാരനിറവിലുള്ള സ്‌കൂളില്‍ ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിനും മാലിന്യം സംസ്‌കരിക്കുന്നതിനുമായി ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചു. മാനേജര്‍, സ്‌കൂളധികൃതര്‍, പി.ടി.എ., വിദ്യാര്‍ഥികള്‍ എന്നിവരുടെ കൂട്ടായ്മയിലാണിത്.

'കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ഊര്‍ജ ഉപഭോഗവും സംരക്ഷണവും -ഒരു സമഗ്ര പഠനം' എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രോജക്ട്. സ്‌കൂളില്‍ ഒരു സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ബയോഗ്യാസ് പ്ലാന്റ് ജില്ലാപഞ്ചായത്ത് വൈസ്​പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് ഉദ്ഘാടനംചെയ്തു. കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമണി വിജയന്‍ അധ്യക്ഷയായി. എം.ബി. റിനീഷ പ്രോജക്ട് അവതരിപ്പിച്ചു. മാനേജര്‍ കെ. ഉദയകുമാര്‍, പി.ടി.എ. പ്രസിഡന്റ് ടി. കണ്ണന്‍, ഉമ്മല്ലു, സി. ആതിര, എ.സി. നിര്‍മല, വേലായുധന്‍കുട്ടി, എ. രാമകൃഷ്ണന്‍, എം.എസ്. മോഹനന്‍, പ്രധാനാധ്യാപകന്‍ കെ. ഉദയകുമാര്‍, കെ.കെ. ദിനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More News from Palakkad