വി.എഫ്.പി.സി.കെ. പഴം-പച്ചക്കറി വില്‌പനശാല തുറന്നു

Posted on: 23 Dec 2012



ആലത്തൂര്‍: വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം പഴം-പച്ചക്കറി ചില്ലറ വില്പനശാല (സസ്യ) കുനിശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പി.കെ. ബിജു എം.പി. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. കുട്ടികൃഷ്ണന്‍ അധ്യക്ഷനായി.

ജില്ലാ മാനേജര്‍ ടി.വി. അരുണ്‍കുമാര്‍, കെ.വി. ചന്ദ്രന്‍, കെ. സ്വാമിനാഥന്‍, പി. അരവിന്ദാക്ഷന്‍, എം. കബീര്‍, എം.കെ. ബദര്‍, പ്രജിത്ത്കുമാര്‍, ആര്‍. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

20 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് സസ്യവിപണിയില്‍ പച്ചക്കറി വില്പന.

More News from Palakkad