കാപ്പ ആക്ട്പ്രകാരം അറസ്റ്റ്

Posted on: 23 Dec 2012



നെന്മാറ: കാപ്പ ആക്ട് പ്രകാരം ഒരാളെ നെന്മാറ പോലീസ് അറസ്റ്റ്‌ചെയ്തു. അളുവശ്ശേരിവീട്ടില്‍ കുഞ്ചുവിനെയാണ് (53) കളക്ടറുടെ നിര്‍ദേശപ്രകാരം നെന്മാറ എസ്.ഐ. വേലായുധന്‍ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കഞ്ചാവുവില്പന നടത്തിയതിന് രണ്ടുമാസംമുമ്പ് ഇയാളെ അറസ്റ്റ്‌ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം തുടര്‍ന്നും കഞ്ചാവുവിറ്റതിനെത്തുടര്‍ന്നാണ് പിടികൂടിയത്. പ്രതിയെ ഞായറാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.

More News from Palakkad