യുവാവിനെ ബൈക്ക് തടഞ്ഞ്, മര്‍ദിച്ച് രണ്ട് പവന്റെ മാലയും മൊബൈലും കവര്‍ന്നു

Posted on: 23 Dec 2012വടക്കഞ്ചേരി: ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ തടഞ്ഞ്, മര്‍ദിച്ച് രണ്ടുപവന്റെ മാലയും മൊബൈല്‍ഫോണും കവര്‍ന്നു.

ശനിയാഴ്ച വൈകീട്ട് ആറരയോടെ മുടപ്പല്ലൂര്‍ കരിപ്പാലിയിലാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കവര്‍ച്ചനടത്തിയത്. മംഗലംഡാം സ്വദേശിയായ ഷംസീറിനെയാണ് (22) മര്‍ദിച്ച് മാലയും മൊബൈലും കവര്‍ന്നത്.

ഷംസീര്‍ സഞ്ചരിച്ച ബൈക്ക് മറിച്ചിടുകയും ചെയ്തിട്ടുണ്ട്. മംഗലംഡാമില്‍നിന്ന് വടക്കഞ്ചേരിയിലേക്ക് വരുമ്പോഴാണ് സംഭവം. മുടപ്പല്ലൂരിനും വള്ളിയോടിനും ഇടയിലുള്ള കരിപ്പാലിഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്. ഈ ഭാഗത്തെത്തിയപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഷംസീറിനെ മര്‍ദിച്ച് കവര്‍ച്ചനടത്തിയത്. വടക്കഞ്ചേരിപോലീസ് അന്വേഷണം തുടങ്ങി.

More News from Palakkad