ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012മുണ്ടൂര്‍: മുണ്ടൂര്‍ യുവക്ഷേത്രയില്‍ ക്രിസ്മസ് ആഘോഷം നടന്നു. ജില്ലയിലെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, മെന്റല്‍ റിട്ടാര്‍ഡ്‌മെന്റ് സദനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അന്തേവാസികളെയാണ് ക്ഷണിച്ചത്. പ്രസ്തുത സ്ഥാപനങ്ങളുടെ സാരഥികളായ ഒമ്പതുപേരെ അവരുടെ സേവനങ്ങളെ മാനിച്ച് ആദരിച്ചു.

'സ്‌നേഹോത്സവം' എന്ന പേരില്‍ നടത്തിയ ക്രിസ്മസ് ആഘോഷം കോങ്ങാട് എസ്.ഐ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. യുക്ഷേത്ര ജോയന്റ് ഡയറക്ടര്‍ ഫാ. ടോം ജി. വടക്കേക്കര അധ്യക്ഷനായി. വൈകീട്ടുനടന്ന 'ഗ്ലോറിയ-2012' പരിപാടി മുണ്ടൂര്‍പഞ്ചായത്ത് പ്രസിഡന്റ് ഗീതാസതീശ് ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപതാ വികാരി ജനറാള്‍ മോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. ജുമാ മസ്ജിദിലെ ഉസ്താദ് അലി മുസ്‌ലിയാര്‍, സ്വാമി കൃഷ്ണദാസ്, യുവക്ഷേത്ര ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, പ്രിന്‍സിപ്പല്‍ ടോമി ആന്റണി എന്നിവര്‍ സംസാരിച്ചു. ക്രിസ്തസ് കരോളും ക്രിസ്മസ് സദ്യയും ഉണ്ടായിരുന്നു.

More News from Palakkad