മലമ്പുഴ ഇമേജ് ബയോമെഡിക്കല്‍ സംസ്‌കരണ ഫാക്ടറിയില്‍ വീണ്ടും പരിശോധന

Posted on: 23 Dec 2012പാലക്കാട്: മലമ്പുഴയിലെ മാന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് ബയോ മെഡിക്കല്‍ സംസ്‌കരണശാലയില്‍ വെള്ളിയാഴ്ച വീണ്ടും സംയുക്തപരിശോധന നടത്തി. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതരും പരാതിക്കാരും ഇമേജ് അധികൃതരുമാണ് സംഘത്തിലുണ്ടായിരുന്നത്. നേരത്തെ സംയുക്ത പരിശോധന നടന്നിരുന്നെങ്കിലും മലിനീകരണ നിയന്ത്രണബോര്‍ഡിലെ സീനിയര്‍ എന്‍ജിനിയര്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കമ്മീഷന്‍ വീണ്ടും പരിശോധന നടത്താന്‍ ഉത്തരവിട്ടത്.

സംസ്‌കരണശാലയും പരാതിക്കാരായ കര്‍ഷകരുടെ നെല്‍ക്കൃഷിയും സംഘം സന്ദര്‍ശിച്ചു. വിശദപരിശോധനയുടെ റിപ്പോര്‍ട്ട് അടുത്ത സിറ്റിങ്ങില്‍ കമ്മീഷന് സമര്‍പ്പിക്കുമെന്ന് മലിനീകരണനിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

More News from Palakkad