റെയില്‍വേമന്ത്രിക്ക് നിവേദനംനല്‍കി

Posted on: 23 Dec 2012പാലക്കാട്: ടൗണ്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ സ്ഥലം ലോറിസ്റ്റാന്‍ഡിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭാചെയര്‍മാന്‍ എ. അബ്ദുള്‍ഖുദ്ദൂസും സംഘവും റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി. പാലക്കാട് എം.പി. എം.ബി. രാജേഷിന്റെ സഹായത്തോടെയാണ് സംഘം വ്യാഴാഴ്ച റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സാളിനെ കണ്ടത്.

പട്ടിക്കരയ്ക്കുസമീപത്തുള്ള 1.10 ഏക്കര്‍ സ്ഥലം ലീസിന് വിട്ടുനല്‍കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി ചെയര്‍മാന്‍ പറഞ്ഞു.

More News from Palakkad