മരം മുറിച്ചുമാറ്റാനുള്ള ശ്രമം തടഞ്ഞു

Posted on: 23 Dec 2012മലമ്പുഴ: മലമ്പുഴ സ്‌നേക്ക്പാര്‍ക്കില്‍നിന്ന് മരം മുറിച്ചുമാറ്റാന്‍ ശ്രമിച്ചത് പരിസ്ഥിതിപ്രവര്‍ത്തകര്‍ തടഞ്ഞു. ഞാവല്‍, വാക തുടങ്ങിയ മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുമാറ്റുമ്പോഴാണ് മലമ്പുഴ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പാര്‍ക്കിനുമുന്നില്‍ പ്രതിഷേധവുമായെത്തിയത്. മരം മുറിച്ചുമാറ്റാന്‍ ഡി.എഫ്.ഒ. നിര്‍ദേശം കൊടുത്തിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് മരംമുറിക്കുന്നത് നിര്‍ത്തിവെച്ചു.

പാര്‍ക്കുകളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ച മരങ്ങളാണിവയെന്നും മരം മുറിക്കുന്നതിന് സോഷ്യല്‍ ഫോറസ്റ്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും മലമ്പുഴ സംരക്ഷണസമിതി സെക്രട്ടറി ഡോ. പി.എസ്. പണിക്കര്‍ പറഞ്ഞു.

അപകടഭീഷണിയുള്ളതിനാലാണ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശംകൊടുത്തതെന്ന് ഡി.എഫ്.ഒ. വ്യക്തമാക്കി.

More News from Palakkad