കുടിവെള്ളവിതരണം ദുരുപയോഗം; ഏഴുപേരില്‍നിന്ന് പിഴ ഈടാക്കി

Posted on: 23 Dec 2012



ഒലവക്കോട്: ഗാര്‍ഹികാശ്യത്തിനുള്ള കുടിവെള്ളവിതരണം ജലഅതോറിറ്റിയുടെ സമ്മതമില്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് ഏഴുപേരില്‍നിന്ന് ജല അതോറിറ്റി അധികൃതര്‍ പിഴ ഈടാക്കി.

അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത്. കുടിവെള്ള ദുരുപയോഗംചെയ്തവരില്‍ നിന്ന് 2,000 മുതല്‍ 5,000 രൂപവരെ പിഴ ഈടാക്കിയതായി ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.

More News from Palakkad