റോഡ്‌വികസനം; ആല്‍മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം

Posted on: 23 Dec 2012കൊപ്പം: കൊപ്പം-വളാഞ്ചേരി പാതയിലെ കൈപ്പുറത്ത് റോഡരികില്‍ നില്‍ക്കുന്ന ആല്‍മരം മുറിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധമുയരുന്നു. തിരുവേഗപ്പുറ പഞ്ചായത്തോഫീസിന് സമീപം ചിനവതിക്കാവിന് തൊട്ടാണ് റോഡരികില്‍ ആല്‍മരമുള്ളത്.

പതിറ്റാണ്ടുകളായി പേരാലും അരയാലും ചേര്‍ന്നാണ് ഇവിടെ നിലകൊള്ളുന്നത്. നിലവില്‍ റോഡരികിലാണെങ്കിലും ഈ പാത നവീകരിക്കുമ്പോള്‍ റോഡിന്റെ നടുവിലായാണ് ആല്‍മരം വരിക.

റോഡ്‌നവീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആല്‍മരം വെട്ടാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നത്. അടുത്തദിവസംതന്നെ ഇത് വെട്ടിമാറ്റുമെന്നാണ് സൂചന.

എന്നാല്‍, അമ്പലത്തിനോടുചേര്‍ന്നുള്ള ഈ ആല്‍മരം ഇപ്പോള്‍ വെട്ടിമാറ്റേണ്ട സാഹചര്യമില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ആല്‍മരം വെട്ടിമാറ്റാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ബി.ജെ.പി. പഞ്ചായത്ത്കമ്മിറ്റി ജനറല്‍സെക്രട്ടറി ഒ.പി. ഗോവിന്ദന്‍ പറഞ്ഞു. അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഇത്തരം വൃക്ഷങ്ങള്‍ സംരക്ഷിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

More News from Palakkad