അടിപിടിക്കേസില്‍ പ്രതി 11 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

Posted on: 23 Dec 2012



കോങ്ങാട്: അടിപിടിക്കേസിലെ പ്രതിയെ 11 വര്‍ഷത്തിനുശേഷം കോങ്ങാട്‌പോലീസ് അറസ്റ്റ് ചെയ്തു. മണിക്കശ്ശേരി ചാത്തരിക്കുണ്ടില്‍ രാമന്റെ മകന്‍ ശശിയെ അടിച്ചുപരിക്കേല്പിച്ച് മുങ്ങിയ പ്രതി മണിക്കശ്ശേരി മുള്ളത്തുപറമ്പ് മനോജ് (27) ആണ് അറസ്റ്റിലായത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോങ്ങാട് എസ്.ഐ. വി.എസ്.മുരളീധരന്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ സുരേഷ്, സഹദ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് നാദാപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

More News from Palakkad