ചിത്രകലാക്യാമ്പ് നടത്തി

Posted on: 23 Dec 2012കോങ്ങാട്: കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണജൂബിലിയാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ചിത്രകാരന്മാര്‍ക്കായി ചിത്രകലാക്യാമ്പ് നടത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ നടന്ന ക്യാമ്പ് ചിത്രകാരന്‍ അക്കിത്തം നാരായണന്‍ ഉദ്ഘാടനംചെയ്തു. ചിത്രകാരന്‍ ഗോപീന്ദ്രനാഥ് അധ്യക്ഷനായി.

ഏകദിന ജലച്ചായ ചിത്രരചനാക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട നാല്പത് ചിത്രകാരന്മാര്‍ പങ്കെടുത്തു. പാലക്കാടന്‍ പ്രകൃതിദൃശ്യങ്ങളും ഗ്രാമഭംഗിയും ജനജീവിതവും ചിത്രകാരന്മാര്‍ വിഷയമായി തിരഞ്ഞെടുത്തു. ഗോപീന്ദ്രനാഥ്, ഷഡാനനന്‍ ആനിക്കത്ത്, ബൈജുദേവ്, ദേവന്‍ മടങ്ങര്‍ലി, രേവതി വേണു, പി.എസ്. ഗോപി തുടങ്ങിയവര്‍ ക്യാമ്പില്‍ രചന നടത്തി.

ഐ.ആര്‍.ടി.സി. രജിസ്ട്രാര്‍ സാബു, ഷഡാനനന്‍ ആനിക്കത്ത്, കേരള ലളിതകലാ അക്കാദമി എക്‌സിക്യുട്ടീവ്കമ്മിറ്റിയംഗം കെ.യു. കൃഷ്ണകുമാര്‍, ബൈജുദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

More News from Palakkad