വടക്കുംമംഗലം ദേശവിളക്ക് ആഘോഷിച്ചു

Posted on: 23 Dec 2012



ലക്കിടി: വടക്കുംമംഗലം ദേശവിളക്കാഘോഷിച്ചു. രാവിലെ പന്തലില്‍ ദേവപ്രതിഷ്ഠ നടന്നു. പ്രസാദഊട്ടിനുശേഷം ഉച്ചയ്ക്ക് മേളം അരങ്ങേറി.

ആന, താലവൃന്ദം, പാണ്ടിമേളം എന്നിവയോടെ തെക്കുംമംഗലത്തുനിന്ന് പാലക്കൊമ്പെഴുന്നള്ളിപ്പ് നടന്നു. രാത്രി ആദര്‍ശ്, കൃഷ്ണദാസ് എന്നിവരുടെ ഇരട്ടത്തായമ്പക ഉണ്ടായി. തുടര്‍ന്ന് അയ്യപ്പന്‍പാട്ട്, പാല്‍ക്കിണ്ടിയെഴുന്നള്ളിപ്പ്, പൊലിപ്പാട്ട്, തിരിയുഴിച്ചില്‍, കനല്‍ച്ചാട്ടം എന്നിവയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

More News from Palakkad