ഗോത്രസംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായി തോട നൃത്തം

Posted on: 23 Dec 2012കൂറ്റനാട്: കാനനഭംഗി നിറഞ്ഞൊഴുകിയ വേദിയില്‍ കാടിന്റെ മക്കള്‍ നിറഞ്ഞാടി. സംസ്ഥാന പൈതൃകോത്സവത്തില്‍ അരങ്ങേറിയ തമിഴ്‌നാട്ടിലെ നീലഗിരിജില്ലയിലെ ഗോത്രസമുദായത്തിന്റെ തനതുകലാരൂപമായ തോട നൃത്തം കാണികള്‍ക്ക് ഉത്സവമായി.

മേളയുടെ ഒന്നാംദിനത്തില്‍ പാക്കനാര്‍ഗ്രാമത്തിലെ ഉത്സവക്കാഴ്ചകളില്‍ ആദ്യമെത്തിയത് തോട നൃത്തമായിരുന്നു. തോടരുടെ വംശീയനൃത്തരൂപമാണിത്. വിശേഷവേളകളില്‍ താളമേളങ്ങളോടുകൂടിയാണ് കലാരൂപ അവതരണം. 25 പേരടങ്ങുന്ന സംഘമാണ് കളിക്കാര്‍. കളിക്കുന്നവര്‍തന്നെ പാട്ടുപാടുകയും താളത്തിനൊപ്പം ചുവടുവെക്കുകയും കൂടിചെയ്തപ്പോള്‍ കാടിന്റെ സംഗീതം നവ്യാനുഭവമായി.

കലാമേളയില്‍ അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ ഇരുളനൃത്തം, തൃശ്ശൂരിലെ പാണന്‍സമുദായത്തിന്റെ കുറത്തിയാട്ടം, കുണ്ഠകര്‍ണന്‍ തെയ്യം, ഗോത്ര നൃത്തരൂപമായ കോട്ടനൃത്തം എന്നിവയും അരങ്ങേറി.

More News from Palakkad