ദേശീയ പരിസ്ഥിതി സെമിനാര്‍ സമാപിച്ചു

Posted on: 23 Dec 2012മണ്ണാര്‍ക്കാട്: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ് ഡെവലപ്‌മെന്റ് തിരുവനന്തപുരം, നാഷണല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട്ടും പള്ളിക്കുറുപ്പിലുമായി നടന്ന പരിസ്ഥിതി സെമിനാര്‍, ഔഷധവൃക്ഷത്തോട്ടനിര്‍മാണം എന്നിവ സമാപിച്ചു.

പള്ളിക്കുറപ്പില്‍ നടന്ന ഔഷധവൃക്ഷത്തോട്ട നിര്‍മാണോദ്ഘാടന സെമിനാര്‍ അമേരിക്കയിലെ ഓഹ്യോ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സ്റ്റഡീസിലെ റിസര്‍ച്ച് അസിസ്റ്റന്റ് ക്യാറ്റിഫെര്‍മാന്‍ ഉദ്ഘാടനംചെയ്തു. തുടര്‍ന്ന്, 'ആഗോള ജൈവവൈവിധ്യം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

അഹാഡ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഇ.ഉഷ, കെ.പി.എസ്. പയ്യനെടം, കെ.കെ.വിനോദ്കുമാര്‍, പി.കെ.വാസുദേവന്‍, സി.മുഹമ്മദാലി, രാമകൃഷ്ണന്‍, പി.റഫീഖ, എന്‍.എസ്.എസ്. സെക്രട്ടറി കെ.വേണുഗോപാല്‍, സി.പി.പ്രീമ എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad