യാത്രയയപ്പ് നല്‍കി

Posted on: 23 Dec 2012



പാലക്കാട്: സര്‍വീസില്‍നിന്ന് വിരമിക്കുന്ന മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

സ്‌പെഷല്‍ബ്രാഞ്ച് എസ്.ഐ. രാധാകൃഷ്ണന്‍, മണ്ണാര്‍ക്കാട് സ്റ്റേഷന്‍ അഡീഷണല്‍ എസ്.ഐ. ഭാസ്‌കരന്‍, ഒറ്റപ്പാലം എ.എസ്.ഐ. കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ് ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി.വിജയന്‍, ആലത്തൂര്‍ എ.എസ്.പി.തോംസണ്‍ ജോസ്, ഡെപ്യൂട്ടി കമാന്‍ഡന്റ് സുരേന്ദ്രന്‍, ഡിവൈ.എസ്.പി.ശശിധരന്‍, കെ.പി.ഒ.എ. ജില്ലാസെക്രട്ടറി കെ.വി.ലാല്‍, പോലീസ് അസോസിയേഷന്‍ സെക്രട്ടറി വിനോദ്, അരവിന്ദാക്ഷന്‍, ഷാഹുല്‍ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad