ഐ.എസ്.എം. യുവജനപ്രതിനിധി സമ്മേളനം

Posted on: 23 Dec 2012പാലക്കാട്: അന്യായമായി ജയിലിലടച്ച നിരപരാധികളായ വിചാരണത്തടവുകാരെ വിട്ടയയ്ക്കണമെന്ന് ഐ.എസ്.എം. യുവജനപ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മുസ്‌ലിംപൗരന്മാര്‍ക്കുമെതിരെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ക്കുനേരെ ഭരണകൂടങ്ങളും നീതിവ്യവസ്ഥയും നിസ്സംഗത പ്രകടിപ്പിക്കുകയാണ്. ഇറ്റലിക്കാരായ കടല്‍ക്കൊലയാളികളോട് കാണിച്ച ഔദാര്യമെങ്കിലും ഇന്ത്യന്‍പൗരന്മാരോട് കാണിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധിസമ്മേളനം കെ.എന്‍.എം. സംസ്ഥാനസെക്രട്ടറി എ. അസ്ഗറലി ഉദ്ഘാടനംചെയ്തു. ഐ.എസ്.എം. സംസ്ഥാനപ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷനായി. ഐ.എസ്.എം. ജന.സെക്രട്ടറി എന്‍.എം. അബ്ദുള്‍ജലീല്‍, സി.എ. സഈദ്ഫാറൂഖി, കെ.പി. സകരിയ്യ, അഡ്വ. എം. മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര എന്നിവര്‍ പ്രസംഗിച്ചു.

രാവിലെനടന്ന സന്നദ്ധസേവകസംഗമം കെ.എന്‍.എം. സംസ്ഥാനസെക്രട്ടറി പി.ടി. വീരാന്‍കുട്ടിസുല്ലമി ഉദ്ഘാടനംചെയ്തു. എ.വി. നൂറുദ്ദീന്‍ അധ്യക്ഷനായി. സി. അബ്ദുല്ലത്തീഫ്, ഹമീദലി അരൂര്‍, ടി.പി. ഹുസൈന്‍കോയ, ഹംസസുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി, ഹക്കീം പറളി എന്നിവര്‍ പ്രസംഗിച്ചു.

ആദര്‍ശപാഠശാല ശൈഖ് അബ്ദുഷഹീദ് ഡ്രിയു (ഓസ്‌ട്രേലിയ) ഉദ്ഘാടനംചെയ്തു. എ. അബ്ദുള്‍അസീസ് മദനി അധ്യക്ഷനായി. പി.കെ. മൊയ്തീന്‍സുല്ലമി, പി.ടി. അബ്ദുള്‍അസീസ് സുല്ലമി, ഹാഫിളൂര്‍ റഹ്മാന്‍ പുത്തൂര്‍, അലിമദനി മൊറയൂര്‍, ഷാഹിദ്മുസ്‌ലിം ഫാറൂഖി, ജലീല്‍ മാമാങ്കര എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

More News from Palakkad