ജ്വാലഫെസ്റ്റിന് തുടക്കമായി

Posted on: 23 Dec 2012ഷൊറണൂര്‍: കലാസാംസ്‌കാരിക സംഘടനയായ ജ്വാല ഷൊറണൂരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് ജ്വാലഫെസ്റ്റിന് തിരിതെളിഞ്ഞു. ഷൊറണൂര്‍ എസ്.എം.പി. ജങ്ഷനില്‍ നടക്കുന്ന ഫെസ്റ്റ് എം.ബി.രാജേഷ് എം.പി.യും നടന്‍ വി.കെ.ശ്രീരാമനും ചേര്‍ന്ന് ഭദ്രദീപംകൊളുത്തി ഉദ്ഘാടനംചെയ്തു. കെ.എസ്.സലീഖ എം.എല്‍.എ. അധ്യക്ഷയായി. എം.ഹംസ എം.എല്‍.എ., സി.കെ.രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ഷൊറണൂര്‍ കെ.വി.ആര്‍. ഹൈസ്‌കൂളിന്‌ലഭിച്ച ആദരം സ്‌കൂള്‍ മാനേജര്‍ കെ.വി.മോഹന്‍ദാസ് ഏറ്റുവാങ്ങി. നഗരസഭാ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ എം.ഷീന, കോടിയില്‍ രാമകൃഷ്ണന്‍, കെ.പി.ഹംസ, കെ.പി.അനൂപ്, ആര്‍.ബി.അനില്‍കുമാര്‍, എസ്.കൃഷ്ണദാസ്, കെ.ടി.ജോര്‍ജ്, പി.കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി ദിവസവും ആദരസന്ധ്യ, കലാസാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശന-വിപണന സ്റ്റാളുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസമായ ശനിയാഴ്ച മജീഷ്യന്‍ മനു മങ്കൊമ്പിന്റെ മാജിക്‌ഷോ 'മാന്ത്രികരാവ്' അരങ്ങേറി.

ഫെസ്റ്റില്‍ ഞായറാഴ്ച വൈകീട്ട് 5ന് കലാമണ്ഡലം ബലരാമന്റെ തായമ്പക, 7ന് കൊച്ചിന്‍ ഗോള്‍ഡന്‍ ബീറ്റ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ അരങ്ങേറും.

More News from Palakkad