അനധികൃത മണല്‍ക്കടത്ത്: 12 വാഹനങ്ങളും 2000 ചാക്ക് മണലും പിടികൂടി

Posted on: 23 Dec 2012ഒറ്റപ്പാലം: അനധികൃതമായി മണല്‍കടത്തിയ 12 വാഹനങ്ങളും 2000 ചാക്ക് മണലും റവന്യു സംഘം പിടികൂടി. തിരുമിറ്റക്കോട്, വിളയൂര്‍, പരുതൂര്‍, ഓങ്ങല്ലൂര്‍, പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങളും മണല്‍ച്ചാക്കുകളും പിടികൂടിയത്.

എട്ട് ഓട്ടോറിക്ഷകളും നാല് മോട്ടോര്‍സൈക്കിളുമാണ് കസ്റ്റഡിയിലെടുത്തത്. അഡീഷണല്‍ തഹസില്‍ദാര്‍ ആര്‍. രഘുപതി, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യുട്ടി തഹസില്‍ദാര്‍ പി.പി. ജയരാജ്, ഇന്‍സ്‌പെക്ഷന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ പി. വിജയഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

ഒറ്റപ്പാലം സബ്കളക്ടര്‍ ഡോ. കെ. കൗശികന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

More News from Palakkad