ആഘോഷസമിതി രൂപവത്കരിച്ചു

Posted on: 23 Dec 2012കൂറ്റനാട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആഘോഷസമിതി രൂപവത്കരിച്ചു.

പെരിങ്ങോട് പനയീരി ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നടന്ന പരിപാടി കവയിത്രി ഷൈലജ ഉദ്ഘാടനംചെയ്തു. ബാലഗോഗുലം സംസ്ഥാനസെക്രട്ടറി കെ.പി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. പി.ശങ്കരനാരായണന്‍ അധ്യക്ഷനായി. വി.എം. ദാമോദരന്‍ പ്രസിഡന്റായും എസ്. ബിജുറാം സെക്രട്ടറിയായും 19 അംഗ ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ജനവരി 12 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് നടത്തുന്നത്. ജിനേഷ്, പി.മോഹന്‍ എന്നിവര്‍ സംസാരിച്ചു.

More News from Palakkad