രായിരനല്ലൂര്‍ സ്‌കൂളില്‍ ശീതകാല പച്ചക്കറിവിളവെടുപ്പ് തുടങ്ങി

Posted on: 23 Dec 2012കൊപ്പം: രായിരനല്ലൂര്‍ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വിളവിറക്കിയ ശീതകാലപച്ചക്കറികൃഷിവിളവെടുപ്പ് തുടങ്ങി. തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. സമദ് ഉദ്ഘാടനം നിര്‍വഹിച്ചു.

മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് ഹരിതാഭ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറികൃഷി നടത്തിയത്. തോട്ടത്തിലെ കോളിഫ്‌ളവര്‍, കാബേജ് എന്നിവയാണ് വിളവെടുക്കുന്നത്. ആദ്യവിളവെടുപ്പില്‍ത്തന്നെ 15 കിലോ കോളിഫ്‌ളവര്‍ ലഭിച്ചു. വിളവെടുപ്പുചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ദീപ, പി.ടി.എ. പ്രസിഡന്റ് മുസ്തഫ പുതുള്ളി, പ്രധാനാധ്യാപകന്‍ എം. ദേവനാഥ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.പി. മുരളീധരന്‍, കെ.ബി. ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു. ഇതോടൊപ്പം 'എന്റെ തേങ്ങ' പദ്ധതിയുടെ രണ്ടാംഘട്ട തൈവിതരണവും നടന്നു. 20 വിദ്യാര്‍ഥികള്‍ക്ക് തൈകള്‍ നല്‍കി.

More News from Palakkad