ക്രിസ്മസ് റാലി നടത്തി

Posted on: 23 Dec 2012ഷൊറണൂര്‍: ഷൊറണൂര്‍ സെന്റ് ആന്റണീസ് കത്തോലിക്കാപള്ളിയില്‍നിന്ന് ഇമ്മാനുവേല്‍ മാര്‍ത്തോമാപള്ളിയിലേക്ക് ഐക്യക്രിസ്മസ്‌റാലി നടത്തി. മേഖലയിലെ വിവിധ നഗരസഭകളിലെ ദേവാലയങ്ങളെ ഏകോപിപ്പിച്ച് ബൈബിള്‍ സൊസൈറ്റി, ഷൊറണൂര്‍ വൈ.എം.സി.എ, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്, വിവിധ കോണ്‍വെന്റുകള്‍, ചെറുതുരുത്തി ലിറ്റില്‍ ഫ്‌ളവര്‍ മൈനര്‍ സെമിനാരി, ജെം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു റാലി.

തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ കുളപ്പുള്ളി കാര്‍മേല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ് ചീരന്‍ ക്രിസ്മസ് സന്ദേശം നല്‍കി. റാലിയോടനുബന്ധിച്ച് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് കരോള്‍ഗാനമത്സരങ്ങള്‍ അരങ്ങേറി.

More News from Palakkad