അരിവില ഇനിയും കൂടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന അനവസരത്തില്‍ -പി.ജെ.പൗലോസ്

Posted on: 23 Dec 2012മണ്ണാര്‍ക്കാട്: അരിവില ഇനിയും കൂടുമെന്ന കേന്ദ്രമന്ത്രി കെ.വി. തോമസ്സിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും രാജ്യത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ധിക്കാനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കയുള്ളൂവെന്നും കെ.പി.സി.സി. സെക്രട്ടറി പി.ജെ.പൗലോസ്.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷന്‍ പ്രസിഡന്റ് പി.രാമകൃഷ്ണന്‍ അധ്യക്ഷനായി.

യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എം.എസ്.റാവുത്തര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.അഹമ്മദ് അഷറഫ്, പി.ആര്‍.സുരേഷ്, കെ.മണികണ്ഠന്‍, എ.ഷാജി, ജില്ലാപ്രസിഡന്റ് സി.കൃഷ്ണമൂര്‍ത്തി, കെ.ഷണ്മുഖന്‍, എസ്.സതീഷ്‌കുമാര്‍, ആര്‍.സ്വാമിനാഥന്‍, സി.മുഹമ്മദാലി, എ.ജെ.സോമന്‍, വി.ജെ.ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad