ഐക്യ ക്രിസ്മസ് ആഘോഷം ഇന്ന്

Posted on: 23 Dec 2012കല്ലടിക്കോട്: കരിമ്പ മേഖല എക്യുമെനിക്കല്‍ ചര്‍ച്ചസ്സിന്റെ ഐക്യ ക്രിസ്മസ് ആഘോഷം ഞായറാഴ്ച വൈകീട്ട് 5ന് കരിമ്പ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ നടക്കും. കല്ലടിക്കോട്, കരിമ്പ, തച്ചമ്പാറ മേഖലകളിലെ വിവിധ ക്രൈസ്തവദേവാലയങ്ങളില്‍നിന്നുള്ളവരാണ് പങ്കെടുക്കുക. മലബാര്‍ ഭദ്രാസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസ് എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നല്‍കും.

More News from Palakkad